കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഓണം ഓഫര്‍' മറയാക്കി വ്യാജ വെളിച്ചെണ്ണ; കേരള വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട് ലോബി


കേരളം : ഓണം വിപണി ലക്ഷ്യമിട്ട് മായംചേർത്ത വെളിച്ചെണ്ണ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടെ നീക്കമെന്ന് റിപ്പോർട്ട്.

ഉയർന്ന വിലയുള്ള ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് പകരം കുറഞ്ഞ വിലയില്‍ 'ഓണം ഓഫർ' എന്ന പേരിലാണ് മായംചേർത്ത എണ്ണ വിപണിയിലെത്തിക്കുന്നത്. സർക്കാർ സബ്സിഡിയോടെ വില്‍ക്കുന്ന വിപണിയിലേക്കും ഇത്തരം ഉല്‍പന്നങ്ങള്‍ കടത്തിവിടാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.

കേരളത്തില്‍ കൊപ്രയുടെ വില ഉയർന്നുനില്‍ക്കുന്നതിനാല്‍ യഥാർഥ വെളിച്ചെണ്ണ ഉല്‍പാദനത്തില്‍ വലിയ ലാഭമില്ല. ഒരു ക്വിന്റല്‍ കൊപ്രയ്ക്ക് ഏകദേശം 17,000 രൂപയാണ് വില. ഇതില്‍നിന്ന് ശരാശരി 66 ലിറ്റർ എണ്ണ ലഭിക്കും. ലിറ്ററിന് 280 രൂപ നിരക്കില്‍ വിറ്റാല്‍ 18,480 രൂപ മാത്രമാണ് ലഭിക്കുക. ഉല്‍പാദനച്ചെലവ് കൂടി കണക്കാക്കുമ്പോള്‍ ലാഭം നാമമാത്രം. ലിറ്ററിന് 310-320 രൂപ ലഭിച്ചാല്‍ മാത്രമാണ് കാര്യമായ നേട്ടമുണ്ടാകുക.

ഇതാണ് കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയ്ക്ക് കേരളത്തില്‍ വിപണി കണ്ടെത്താൻ സഹായിക്കുന്നതെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ കൊപ്രയ്ക്ക് കേരളത്തേക്കാള്‍ വില കുറവാണ്. അതിനൊപ്പം മായം ചേർക്കുന്നതോടെ ലിറ്ററിന് 240-280 രൂപ വരെ വിലയില്‍ എണ്ണ കേരളത്തിലെത്തിക്കാനാകുമെന്നാണ് ആരോപണം.

*ബ്രാൻഡ് നല്‍കിയാല്‍ മതി'*

കേരളീയ പേരുകളിലുള്ള ബ്രാൻഡുകളുടെ പാക്കറ്റില്‍ ഇത്തരം എണ്ണ വിപണിയിലെത്തിക്കുന്ന രീതിയും സജീവമാണെന്നാണ് വിവരം. ഉല്‍പാദനം, സംഭരണം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല; ബ്രാൻഡ് പേര് നല്‍കിയാല്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് പാക്ക് ചെയ്ത എണ്ണ എത്തിക്കുന്ന സംവിധാനമാണ് ഉപയോഗിക്കുന്നതെന്നാണ് ആരോപണം. ഇതുവഴി ഇടനിലക്കാർക്കും വൻ ലാഭം ലഭിക്കും.

ഓണത്തിന് മുന്നോടിയായി ഇത്തരം സംഘങ്ങളുടെ മാർക്കറ്റിങ് വിഭാഗം കേരളത്തില്‍ സജീവമായിട്ടുണ്ട്. കുറഞ്ഞ വിലയുടെ ഓഫറുകളില്‍ വീഴാതെ ഗുണനിലവാരം ഉറപ്പാക്കി എണ്ണ വാങ്ങണമെന്നാണ് വിപണിയിലെ മുന്നറിയിപ്പ്.

*മായം ചേർക്കാൻ 'വഴി' തുറന്ന് തേങ്ങാപ്പിണ്ണാക്ക്*

തേങ്ങാപ്പിണ്ണാക്കിന്റെ നിയന്ത്രണമില്ലാത്ത ഇറക്കുമതിയാണ് വ്യാജ വെളിച്ചെണ്ണ നിർമാണത്തിന് സഹായകമാകുന്ന മറ്റൊരു ഘടകമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വർഷം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് 1.72 ലക്ഷം ടണ്‍ തേങ്ങാപ്പിണ്ണാക്കാണ്.

വെളിച്ചെണ്ണയുടെ അംശം നിലനിർത്തിയ പിണ്ണാക്ക് ലായകങ്ങള്‍ ഉപയോഗിച്ച്‌ വീണ്ടും സംസ്കരിച്ച്‌ എണ്ണയാക്കുന്നതായി നേരത്തെ സി.എ.സി.പി. മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം എണ്ണ പിന്നീട് മായംചേർക്കലിന് ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.

വെളിച്ചെണ്ണ ഇറക്കുമതിക്ക് 35% ചുങ്കമുള്ളപ്പോള്‍ തേങ്ങാപ്പിണ്ണാക്കിന് 15% മാത്രമാണ് ചുങ്കം. ഇതാണ് പിണ്ണാക്ക് ഇറക്കുമതി വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വർഷം മാത്രം 337 കോടി രൂപ മൂല്യമുള്ള തേങ്ങാപ്പിണ്ണാക്ക് രാജ്യത്തേക്ക് എത്തിയിട്ടുണ്ട്.

വെളിച്ചെണ്ണ വില ഉയർന്ന സാഹചര്യത്തില്‍ കുറഞ്ഞ ചുങ്കമുള്ള പിണ്ണാക്ക് ഇറക്കുമതി ചെയ്ത് അതില്‍നിന്ന് എണ്ണയുണ്ടാക്കുന്ന രീതിക്ക് പിന്നില്‍ വ്യാജ വെളിച്ചെണ്ണ മാഫിയയുടെ ഇടപെടലുണ്ടെന്ന സംശയവും ശക്തമാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.