കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഫെയ്സ്ബുക്ക് കുറിപ്പ്:
എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ സ്‌നേഹോഷ്മളമായ സ്വാതന്ത്ര്യദിനാശംസകൾ. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകം ധീരദേശാഭിമാനികൾ ജീവത്യാഗം ചെയ്തും പോരാടിയും നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തിന്റെ മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം നമുക്കുണ്ട്.
വർഗീയതയ്‌ക്കൊപ്പം യുദ്ധവും സാമ്പത്തിക പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിജീവനത്തിന്റെ കരുത്തോടെ പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ജനതയാണ് നമ്മുടേത്. 'സഹാനുഭൂതിയോടെയുള്ള സദ്ഭരണം' എന്നതാണ് ഈ സർക്കാരിന്റെ നയം.
ഭാവിയെ മുന്നിൽക്കണ്ട്, സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതോടൊപ്പം പുത്തൻ സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വികസന കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ. മതേതരത്വം, തുല്യത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ ഭരണഘടനയും ഇന്ത്യയുടെ ഐക്യവും സംരക്ഷിക്കാൻ നാം മുൻപന്തിയിൽ ഉണ്ടാകണം. വിദ്വേഷ പ്രചാരണങ്ങളും വികസന വിരുദ്ധതയും മാറ്റിനിർത്തി, ഇന്ത്യയെന്ന വികാരം മനസ്സിൽ കെടാവിളക്കായി സൂക്ഷിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.
Comments
Post a Comment