കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ട്രെയിനില്‍ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം; ശരീര ഭാഗങ്ങള്‍ വാടകവീട്ടിലെ ബിരിയാണിച്ചെമ്പില്‍; ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു


 ചെന്നൈ | ആഗ്രയില്‍ ട്രെയിനില്‍ ചുവന്ന സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയുടെ ഘാതകരെ തേടി ചെന്നൈയിലെ ഒരു വാടക വീട്ടിലെത്തിയ പോലീസ് കണ്ടത് ഭീതിയുളവാക്കുന്ന ദൃശ്യങ്ങള്‍. കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയ നിലയിലായിരുന്നുവെന്നും ചില ശരീരഭാഗങ്ങള്‍ വലിയ ബിരിയാണി പാത്രത്തിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

തമിഴ്‌നാട് പരമകുടി സ്വദേശിനി ഹൈദൂന്‍ നിഷ എന്ന 38-കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീന്‍ ലസ്‌കര്‍, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈ മാസം ഓഗസ്റ്റ് 6-ന് ആഗ്ര കാന്റ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തമിഴ്നാട് എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട സ്യൂട്ട്കേസില്‍ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം പോലീസിന് ലഭിച്ചത്. സ്യൂട്ട്കേസിനുള്ളില്‍ ചെന്നൈ എന്നെഴുതിയ പോളിത്തീൻ ബാഗ് കണ്ടതാണ് അന്വേഷണത്തില്‍ നിർണായക വഴിത്തിരിവായത്. തുടർന്ന് റെയില്‍വേ സ്റ്റേഷനുകളിലെ സി സി ടി വി (CCTV) ദൃശ്യങ്ങളും യാത്രാരേഖകളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചു. ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചുവന്ന സ്യൂട്ട്കേസുമായി ആണ്‍കുട്ടിയും പെണ്‍കുട്ടിയും നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ തമിഴ്നാട് എക്സ്പ്രസില്‍ സ്യൂട്ട്കേസ് വെച്ച ശേഷം കടന്നുകളയുകയായിരുന്നു.

ട്രെയിനില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; അസം സ്വദേശിക്കും പങ്കാളിക്കുമായി തിരച്ചില്‍ പ്രതികള്‍ ചെന്നൈയിലെ ഗുഡുവഞ്ചേരിയിലുള്ള ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് അന്വേഷണ സംഘം ഈ വീട്ടില്‍ പരിശോധന നടത്തുന്നത്. പരിശോധനയില്‍ അതിദാരുണമായ വിവരങ്ങളാണ് പുറത്തുവന്നത്. സംഭവസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ ബിരിയാണി ചെമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.