കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; പൊള്ളലേറ്റ ഭർത്താവ് മരിച്ചു


കണ്ണൂര്‍ :  പയ്യന്നൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. സി.വി. സനൽകുമാറാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യയുടെ മാതാവ് പി. പത്മിനിയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വിവാഹമോചനത്തിന് കേസ് കൊടുത്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരും ഏതാനും നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിനിടെ പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് സനൽകുമാർ കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് കേസിൽ പറയുന്നു.

ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് തീയണച്ച് മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് സനൽകുമാറിനെതിരെ പയ്യന്നൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുടുംബവഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില പൊലീസ് നിരീക്ഷിച്ചുവരുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.