കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഒന്ന്, പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് പെട്രോള്‍, ഡീസല്‍ വില ഉയർന്നതും രണ്ട്, എഥനോള്‍ ചേർത്ത പെട്രോള്‍ ഉപയോഗം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകളുമാണ്. ഇതുമൂലം രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഉയർന്നിരിക്കുകയാണ്.
കണക്കുകള്‍ പ്രകാരം, ജൂലായില്‍ 3,27,901 വൈദ്യുതവാഹനങ്ങളാണ് നിരത്തുകളിലെത്തിയത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട കണക്കുകളാണിത്. ഇതുവരെയുള്ളതില്‍ ഒരുമാസത്തെ ഏറ്റവും ഉയർന്ന വില്‍പ്പന കണക്ക് ആണ് ഇത്.
2026 ജൂണിലെ 3,06,220 വൈദ്യുതവാഹനങ്ങളെന്നതിനെയാണ് ജൂലായില്‍ മറികടന്നിരിക്കുന്നത്. 2025 ജൂലായിലെ വില്‍പ്പനയെക്കാള്‍ 66 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിലുണ്ടായതെന്ന് ഫാഡ പറയുന്നു.
നിലവില്‍ രജിസ്‌ട്രേഷൻ നടത്തുന്ന എട്ടില്‍ ഒരു വാഹനം വൈദ്യുതിയിലോടുന്നതാണ്. ഇതോടെ രാജ്യത്ത് നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ വിഹിതം 12 ശതമാനത്തിലേക്കുയർന്നതായും ഫാഡ വൈസ് പ്രസിഡന്റ് സായ് ഗിരിധർ പറഞ്ഞു.
വൈദ്യുതവാഹന വില്‍പ്പനയില്‍ മുന്നില്‍ ഇരുചക്രവാഹനങ്ങളാണ്. ജൂലായില്‍ ഇലക്‌ട്രിക് ഇരുചക്രവാഹന വില്‍പ്പന 2,04,362 യൂണിറ്റുകളാണ്. 2025 ജൂലായിലിത് 1,08,516 എണ്ണമായിരുന്നു. 88.32 ശതമാനമാണ് വർധന.
യാത്രാവാഹനങ്ങളുടെ വിഭാഗത്തില്‍ 83.13 ശതമാനം വർധനയുമായി 32,928 യൂണിറ്റിലെത്തി. മുൻവർഷം ഇതേകാലത്തിത് 17,981 എണ്ണമായിരുന്നു. കൂടാതെ 87,055 മുച്ചക്രവാഹനങ്ങളും 3,556 വാണിജ്യവാഹനങ്ങളും ജൂലായില്‍ വിറ്റഴിഞ്ഞിട്ടുണ്ട്. ഈ ഒരു മാറ്റം തുടർന്നും ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ വിപണി ഉറ്റുനോക്കുന്നത്.
Comments
Post a Comment