കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
അർജൻ്റീനാ ഫുട്ബോൾ അസോസിയേഷന് 3,21,000 യുഎസ് ഡോളർ (ഏകദേശം മൂന്ന് കോടി രൂപ) പിഴ ചുമത്തി. കൂടാതെ അർജന്റീന തങ്ങളുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളും പരിമിതമായി കാണികളുടെ (50%) സാന്നിധ്യത്തിൽ കളിക്കണമെന്നും ഉത്തരവിലുണ്ട്.
അർജന്റീനാ താരങ്ങളായ ലിയാന്ദ്രോ പരദേസിനെ 10 മത്സരങ്ങളിലും ഹേൽ മൊളീനയെ ഏഴ് മത്സരങ്ങളിലും ഫിഫ വിലക്കി. ഇരുവരും 90,000 യുഎസ് ഡോളർ (ഏകദേശം 86 ലക്ഷം രൂപ) വീതം പിഴയടക്കുകയും വേണം. അർജന്റീനയുടെ മറ്റൊരു താരമായ തിയാഗോ അൽമാഡോയേയും കയ്യാങ്കളിയുടെ ഭാഗമായ സ്‌പാനിഷ് താരം ഗാവിയേയും ഒരു മത്സരത്തിൽ നിന്ന് വിലക്കി. ഇരുവകും 30,000 യുഎസ് ഡോളർ (ഏകദേശം 28 ലക്ഷം രൂപ) വീതം പിഴയും അടക്കണം. അർജന്റീനയുടെ സഹപരിശിലീകൻ റോബർട്ടോ അയാളക്കെതിരേയും ഫിഫ നടപടിയെടുത്തിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നാണ് വിലക്ക്. ഒപ്പം 30,000 യുഎസ് ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പിഴയും അടയ്ക്കണം.
ബാക്ക് മൊളീന സ്പാനിഷ് മിഡ്‌ഫീൽഡർ റോജിയെ മർദിച്ചതാണ് തർക്കത്തിലേക്ക് വഴിവെച്ചത്. റോഡ്രിയും മറ്റ് സഹതാരങ്ങളുമായി മൊളീന കൊമ്പുകോർത്തതോടെ സ്‌പാനിഷ് താരം എറിക് ഗാർസ്യ പിടിച്ചുമാറ്റാനെത്തുകയായിരുന്നു. പിന്നാലെ പരദേസ് എത്തി ഗാർസ്യയെ മർദിക്കുകയായിരുന്നു, ഇത് തടയാനെത്തിയ ഗാവിയേയും പരദേസ് കായികപരമായി നേരിട്ടു. ഇതിൽ തിയാഗോ അൽമാഡോയും റോബർട്ടോ അയാളയും പങ്കാളികളായി. ഇതാണ് ഇവർക്കെല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കാൻ കാരണം.
Comments
Post a Comment