അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

കോട്ടക്കലില്‍ വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു; രണ്ട് കാറുകള്‍ക്കും കേടുപാട്


 മലപ്പുറം:  കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരില്‍ വീട്ടില്‍ ഇലക്‌ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിത്തം. ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ ഇലക്‌ട്രിക് സ്കൂട്ടറും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചു.

വീട്ടില്‍ ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ചാർജിങ്ങിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ കൃത്യമായ കാരണം പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

തീപടർന്നതോടെ സമീപവാസികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി.

സംഭവത്തില്‍ ആർക്കും പരിക്കുകളോ മറ്റ് ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ലഭ്യമാകും.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.