ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കെഎസ്‌ആര്‍ടിസി ബസിനുനേരെ മുട്ടയെറിഞ്ഞ് മോഷണശ്രമം; സംഭവം ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍


 ബംഗളൂരു: ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ ബിഡദിക്ക് സമീപം കെഎസ്‌ആര്‍ടിസി (KSRTC) ബസിന് നേരെ മുട്ടയെറിഞ്ഞ് കവര്‍ച്ച നടത്താന്‍ ശ്രമം.

ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ഡീലക്സ് ബസിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്ക് ശേഷം ആക്രമണമുണ്ടായത്. സര്‍വീസ് റോഡില്‍ നിന്ന് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബസിന്റെ മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിലേക്ക് (മുന്‍ ഗ്ലാസ്) ഇവര്‍ മുട്ടയെറിയുകയായിരുന്നു.

വിന്‍ഡ് സ്‌ക്രീനില്‍ മുട്ട വീഴുമ്പോള്‍ വൈപ്പര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കാന്‍ ശ്രമിച്ചാല്‍ മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും ഗ്ലാസിലുടനീളം പടര്‍ന്നുപിടിച്ച്‌ കാഴ്ച പൂര്‍ണ്ണമായും തടസ്സപ്പെടും. തുടര്‍ന്ന് ബസ് നിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയാണ് ഇത്തരക്കാരുടെ സ്ഥിരം രീതി.

എന്നാല്‍, മുന്‍ പരിചയമുള്ളതിനാല്‍ ഇത് കവര്‍ച്ചാ സംഘത്തിന്റെ തന്ത്രമാണെന്ന് ബസ് ഡ്രൈവറും കാസര്‍കോട് വെള്ളിക്കോത്ത് സ്വദേശിയുമായ സുരേഷിന് തത്സമയം ബോധ്യപ്പെട്ടു. ഇതോടെ ബസ് പെട്ടെന്ന് നിര്‍ത്താതെ, ഏകദേശം ഒരു കിലോമീറ്ററോളം മുന്നോട്ട് ഓടിച്ച്‌ വെളിച്ചവും ആള്‍പ്പാര്‍പ്പുമുള്ള സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തി. ഇത് കണ്ടതോടെ ബൈക്കിലെത്തിയ അക്രമി സംഘം സ്ഥലംവിട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി മുന്‍വശത്തെ ഗ്ലാസ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് - ബംഗളൂരു ഡീലക്സ് ബസ് അപകടത്തില്‍പ്പെട്ട അതേ സ്ഥലത്തിന് സമീപത്തുവച്ചാണ് ഈ മോഷണശ്രമവും നടന്നിരിക്കുന്നത് എന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ ആയാഴ്ച കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ  അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. സമാനമായ സാഹചര്യമാണോ അന്നുണ്ടായതെന്ന സംശയം ശക്തമാണ്. കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നില്ലെന്നും കെ.എസ്.ആർ.ടി.സിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് കേരള ഗതാഗത മന്ത്രി നിർദേശം നല്‍കി. മലയാളി അസോസിയേഷൻ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരും അറിയിച്ചു.

രാത്രികാലങ്ങളില്‍ വിജനമായ പാതകളില്‍ സഞ്ചരിക്കുമ്പോള്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലേക്ക് മുട്ടയോ മറ്റ് വസ്തുക്കളോ വീണാല്‍ ഉടന്‍ വൈപ്പര്‍ ഇടരുതെന്നും, വാഹനം നിര്‍ത്താതെ വെളിച്ചമുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിച്ചു മാറ്റണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.