കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
300 ഇന്ത്യക്കാർ ഉള്‍പ്പെടെ 1200ലധികം പേരെ കാണാനില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പുറപ്പെട്ട 288 പേരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും രക്ഷാപ്രവർത്തന ശ്രമങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, അപ്രതീക്ഷിതമായ അപകടകാരണം ഹിമവിസ്ഫോടനമാണെന്ന ഐഎസ്‌ആർഒ വിലയിരുത്തി.
ഹിമപാളി പൊട്ടിവീണത് വൻ ദുരന്തത്തിന് കാരണമായെന്നാണ് ഐഎസ്‌ആർഒയുടെ വിലയിരുത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രാഥമിക വിലയിരുത്തല്‍ റിപ്പോർട്ട് ഐഎസ്‌ആർഒ പുറത്തുവിട്ടിരുന്നു. തിബത്തൻ പർവ്വതനിരകളുടെ ഉയർന്ന ഭാഗങ്ങളില്‍ നിന്നാണ് ദുരന്തത്തിന്‍റെ തുടക്കമെന്നാണ് നിഗമനം.
അപ്രതീക്ഷിതമായി എത്തിയ മിന്നല്‍ പ്രളയത്തില്‍ കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് നേപ്പാള്‍ സർക്കാർ നടത്തുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. നേപ്പാള്‍ ടൂറിസം ബോർഡ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ആകെ 1200ലധികം വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന സംശയവുമുണ്ട്. ടിബറ്റൻ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നത്.
12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തില്‍ തകർന്നു. ഇത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പല സ്ഥലങ്ങളിലേക്കും റോഡ് മാർഗം എത്തിച്ചേരാൻ സാധിക്കുന്നില്ല. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. നേപ്പാള്‍ സർക്കാരുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.
Comments
Post a Comment