കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ട്രോളിംഗ് കഴിഞ്ഞിട്ടും ചാകരയില്ല; കടലിൽ മത്തിയും അയലയും 'കിട്ടാക്കനി'


 മലപ്പുറം : കഴിഞ്ഞ വർഷം ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കടൽ കോരിത്തന്ന ചാകരയുടെ സന്തോഷം ഇത്തവണ കേരളത്തിലെ തീരങ്ങളിലില്ല. ട്രോളിംഗ് അവസാനിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അയലയും മത്തിയുമടക്കമുള്ള സാധാരണക്കാരുടെ മീനുകൾ ലഭിക്കാത്തത് മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തീരക്കടലിലേക്ക് പോകുന്ന പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും വൻ നഷ്ടത്തോടെയാണ് ഹാർബറുകളിലേക്ക് തിരികെ എത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പൊന്നാനി, താനൂർ, പരപ്പനങ്ങാടി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പോയ ബോട്ടുകൾക്ക് ചെറിയ അയലയും കിളിമീനും മാത്രമാണ് ലഭിച്ചത്. പരമ്പരാഗത വള്ളങ്ങളിൽ ഭൂരിഭാഗത്തിനും ഇത് പോലും കിട്ടാത്ത അവസ്ഥയാണ്.

ഹാർബറുകളിൽ ചെറിയ അയലയ്ക്ക് കിലോയ്ക്ക് 70-75 രൂപയും കിളിമീനിന് 130 രൂപ വരെയുമാണ് മൊത്തവില. എന്നാൽ ചില്ലറ വിപണിയിൽ എത്തുമ്പോഴേക്കും സാധാരാണക്കാരന് താങ്ങാനാവാത്ത വിധം മീൻവില കുതിച്ചുയരുകയാണ്. എൽനിനോ പ്രതിഭാസം കാരണം മഴ കുറയുകയും പുഴകളിലെ ഒഴുക്ക് നിൽക്കുകയും ചെയ്തതോടെ അഴിമുഖങ്ങളിലും തീരക്കടലിലും ചൂട് കടുത്തിരിക്കുകയാണ്.

സമുദ്രോപരിതലത്തിലെ ചൂട് പരിധിക്കപ്പുറം ഉയരുന്ന 'മറൈൻ ഹിറ്റ്‌വേവ്' മൂലം ജലോപരിതലത്തിൽ സഞ്ചരിച്ചിരുന്ന മത്തി, അയല, ചെമ്മീൻ തുടങ്ങിയവ ആഴക്കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിപ്പോയതാണ് പ്രതിസന്ധിക്ക് കാരണം.

ഉപരിതലത്തിൽ മാത്രം വലവീശാൻ ശേഷിയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ഇത് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. കടലിലുണ്ടായ ഈ പാരിസ്ഥിതിക വ്യതിയാനമാണ് മീൻക്ഷാമത്തിന് പിന്നിലെന്ന് സമുദ്രമത്സ്യ ഗവേഷണ കേന്ദ്രവും വ്യക്തമാക്കുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.