കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലാബ് ഫീസ് വര്‍ധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു


 കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു. ഫീസ് വര്‍ധന സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ ഡിവൈഎഫ്‌ഐ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു.

പാത്തോളജി ലാബിലെ പരിശോധനകള്‍ക്കാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുഹമ്മദ് റിയാസ് എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാക്കളും ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

ഫീസ് വര്‍ധനവ് മരവിപ്പിക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മുഹമ്മദ് റിയാസ് എംഎല്‍എയെ അറിയിച്ചു. തീരുമാനം പിൻവലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് എംഎല്‍എ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച സമരം രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. ഫീസ് ഈടാക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ കലക്ടറുമായി ചര്‍ച്ച നടത്തുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചിരുന്നു. തുടർന്നാണ് സമരക്കാരും അധികൃതരും തമ്മില്‍ ചർച്ച നടന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.