ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

വന്ദേഭാരതിന് സമാന്തരമായി കെഎസ്‌ആര്‍ടിസിയുടെ ആഡംബര ബസ്; 'എക്സിക്യൂട്ടീവ് ക്ലാസ്' സര്‍വീസ് ഞായറാഴ്ച മുതല്‍

തിരുവനന്തപുരം ∙ യാത്രക്കാർക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി കെഎസ്‌ആർടിസിയുടെ ആഡംബര ബസ് സർവീസ്. 'എക്സിക്യൂട്ടീവ് ക്ലാസ്' എന്ന പേരിലാണ് പുതിയ സർവീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നത്.

ആലപ്പുഴ-ബെംഗളൂരു റൂട്ടിലാണ് ശുചിമുറി, പാൻട്രി, കഫെറ്റീരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സർവീസ് നടത്തുക.

ആലപ്പുഴയില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി സർവീസ് ഉദ്ഘാടനം ചെയ്യും. സർവീസിലേക്കുള്ള ഓണ്‍ലൈൻ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ്.

രാത്രിയാത്ര; രാവിലെ ബെംഗളൂരുവില്‍

ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എല്‍ ആൻഡ് ടി ബൈപ്പാസ്, സേലം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ പിറ്റേദിവസം രാവിലെ 5.55ന് ബെംഗളൂരുവിലെത്തും.

ബെംഗളൂരുവില്‍ നിന്ന് രാത്രി 8ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ സഞ്ചരിച്ച്‌ പിറ്റേദിവസം രാവിലെ 8ന് ആലപ്പുഴയിലെത്തും.

സെമി സ്ലീപ്പർ സീറ്റും സ്വകാര്യ സ്ക്രീനും

യാത്രക്കാർക്ക് കൂടുതല്‍ സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനായി സെമി സ്ലീപ്പർ സീറ്റുകളാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്. എയർ സസ്‌പെൻഷൻ, ശുചിമുറി, മൊബൈല്‍ ചാർജിങ് സംവിധാനം, ബോട്ടില്‍ ഹോള്‍ഡർ, ലഗേജ് റാക്ക് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സീറ്റിനും പിന്നില്‍ പ്രത്യേകം സ്ക്രീനും ഒരുക്കിയിട്ടുണ്ട്.

ചായ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണം ലഭിക്കുന്നതിനൊപ്പം പാൻട്രി സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ദീർഘദൂര രാത്രിയാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് പുതിയ സർവീസിലൂടെ കെഎസ്‌ആർടിസി ലക്ഷ്യമിടുന്നത്.

യാത്രക്കാർക്ക് www.onlineksrtcswift.com എന്ന വെബ്‌സൈറ്റിലും 9447071021 എന്ന വാട്‌സാപ്പ് നമ്പർ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കാനും ഓണ്‍ലൈനായി പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയായാല്‍ ഇ-ടിക്കറ്റും പിഎൻആർ വിവരങ്ങളും ഇതേ ചാറ്റില്‍ തന്നെ ലഭ്യമാകും.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.