കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനെത്തിയ വിദ്യാർഥികൾ എക്സൈസ് വാഹനം കണ്ടതോടെ ഓടി; കാറിൽ എംഡിഎംഎ കണ്ടെത്തി


 കൊണ്ടോട്ടി :  ​കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് വ്യാഴാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് കോളജ് ഗ്രൗണ്ടിനു സമീപം പാർക്ക്‌ ചെയ്ത കാറിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

ജില്ലയിൽ കോളജുകളിൽ ഓണാഘോഷം നടക്കുന്നതിന്റെ ഭാഗമായി എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കോളജ് ഗ്രൗണ്ടിനു സമീപം നിർത്തിയിട്ട വാഹനത്തിനു സമീപം എക്സൈസ് വാഹനം എത്തിയപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് രണ്ടാംവർഷ ബിരുദ വിദ്യാർഥികൾ ഇറങ്ങി ഓടുന്നതു ശ്രദ്ധയിൽപെട്ടു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽനിന്നു രാസലഹരി കണ്ടെത്തിയത്. കാറിൽ നിന്ന് വിദ്യാർഥികൾ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു.

ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതി ചേർത്ത് എക്സൈസ് അന്വേഷണം ആരംഭിച്ചു. കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ്‌ ഷഫീഖ്, പ്രിവന്റീവ് ഓഫിസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദ്‌ നൗഫൽ, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.