ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

'സാര്‍ ഞങ്ങള്‍ മോഷ്ടിക്കാൻ വന്നതാണ് രക്ഷിക്കണം'; നാട്ടുകാർ വളഞ്ഞതോടെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ കള്ളന്മാര്‍


അഹമ്മദാബാദ്: 'സാർ ഞങ്ങള്‍ മോഷ്ടിക്കാൻ വന്നതാണ്. രക്ഷിക്കണം'. സ്‌റ്റേഷനിലേക്കുവന്ന ഫോണ്‍ സന്ദേശംകേട്ട് പോലീസ് അമ്പരന്നു.സ്ഥലത്തു ചെന്നപ്പോള്‍ സംഭവം സത്യമാണ്. നാട്ടുകാരുടെ തല്ലു കൊള്ളുന്നതിനേക്കാള്‍ ജയിലില്‍ പോകുന്നതാണ് നല്ലതെന്ന് മോഷ്ടാക്കള്‍ കരുതുകയായിരുന്നു.

ഗുജറാത്തിലെ വല്‍സാഡ് ജില്ലയില്‍ വാപ്പിയിലെ സഞ്ജനില്‍ ബി.ജെ. ജൂവലേഴ്‌സില്‍ മോഷണത്തിനിറങ്ങിയതാണ് ദിനേഷ് സോങ്കറും വിപിൻ പാഠകും. എന്നാല്‍, ഇവർ അകത്തുകയറുന്നത് കണ്ട് ചിലർ ഷട്ടർ പുറത്തുനിന്ന് പൂട്ടി.വടികളുമായി ആളുകളെ കൂട്ടി.

ഇതോടെ, മോഷ്ടാക്കള്‍ അകത്തുനിന്നും ഷട്ടർ പൂട്ടി. ഇത് തുറന്ന് ഇവരെ കൈകാര്യംചെയ്യാൻ ജനക്കൂട്ടം ശ്രമം തുടങ്ങി. ഗത്യന്തരമില്ലാതെ കള്ളൻമാർ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച്‌ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു. ഉടനെ പോലീസെത്തി മോഷ്ടാക്കളെ തല്ലുകൊള്ളിക്കാതെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.