ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കൊണ്ടോട്ടി : കൊണ്ടോട്ടിയിൽ എക്സൈസ് വാഹനം കണ്ട് നിർത്തിയിട്ട കാറിൽനിന്ന് ഇറങ്ങിയോടിയ മൂന്ന് കോളേജ് വിദ്യാർഥികളെ മലപ്പുറം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുമ്മിണിപ്പറമ്പിലെ എയ്ഡഡ് കോളേജിലെ വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലയിലെ കോളേജുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുമ്മിണിപ്പറമ്പിലെ കോളേജ് പരിസരത്തും പരിശോധന നടത്തി. 

എക്സൈസ് വാഹനം കണ്ടതോടെ ഗ്രൗണ്ടിനുസമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് ഒരുഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തിയത്. കാർ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ഇവരെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി.

19 വയസ്സുള്ള വിദ്യാർഥികളായതിനാലും താരതമ്യേന കുറഞ്ഞ അളവിലുള്ള ലഹരിവസ്തുവായതിനാലുമാണ് കൂടുതൽ നടപടികളില്ലാതെ ജാമ്യത്തിൽ വിട്ടത്. വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുന്നതിനൊപ്പം ലഹരിയുടെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്തും.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.