കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യന്‍ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം ഐക്കരപ്പടിയിലെ വാടകത്താവളത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണ കേസില്‍ നേരത്തെ പിടിയിലായവരുടെ കൂട്ടാളികളാണ് ഇവർ. ഇതോടെ മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ ആകെ എണ്ണം ഏഴായി.
ഇക്കഴിഞ്ഞ
ഇക്കഴിഞ്ഞ പതിനേഴാം തീയതി ഉച്ചയോടെയാണ് അമ്മായിപ്പാലത്തുനിന്ന് ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിനിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങുന്ന 3,82,000 രൂപ വിലവരുന്ന ആഭരണം സംഘം വലിപ്പൊട്ടിച്ച് കവർന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് വയോധിക മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
മണിക്കൂറുകള്‍ക്കകം തന്നെ മധുരൈ സ്വദേശികളായ അളകനല്ലൂര്‍ ഈശ്വരി (47), അളകനല്ലൂര്‍ കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ (30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. മീനങ്ങാടിയിലെ ഫാന്‍സി കടയില്‍ നിന്നും കോസ്മറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് പിന്നീട് തെളിഞ്ഞു. പരസ്പരവിരുദ്ധമായി സംസാരിച്ചും വിവരം പൂർണ്ണമായി വെളിപ്പെടുത്താതെയും ഇവർ അന്വേഷണത്തോട് സഹകരിക്കാതിരുന്നെങ്കിലും, പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണം ഈശ്വരിയുടെ ഭര്‍ത്താവ് രവിയിലേക്കും രമ്യയുടെ ഭര്‍ത്താവ് മാരിമുത്തുവിലേക്കുമെത്തുകയായിരുന്നു.
മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി പണം വീതം വെച്ചെടുക്കുന്നതാണ് ഇവരുടെ രീതി. പ്രതിയായ ഈശ്വരിക്ക് പാനൂര്‍, വാടാനപ്പിള്ളി, അടൂര്‍ സ്റ്റേഷനുകളിലും, രമ്യക്ക് തൃശൂര്‍ വെസ്റ്റ്, കൊയിലാണ്ടി സ്റ്റേഷനുകളിലും വിവിധ മോഷണ കേസുകളുണ്ട്. ഇതിനുപുറമെ, മാനന്തവാടിയില്‍ വെച്ച് അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ മൂന്ന് സ്ത്രീകളെയും പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട് ഗണപതി കോവില്‍ തെരുവ് സ്വദേശി ഇന്ദുമതി (49), ഗണപതിപക്കം സ്വദേശിനികളായ ജാന്‍വി (34), സുധ (31) എന്നിവരാണ് അറസ്റ്റിലായത്.
ബസില്‍ വെച്ച് ഡോക്ടറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ച്, ബസ് ഇറങ്ങി നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ സംഘം മാല കവരാൻ ശ്രമിക്കുകയായിരുന്നു. പീച്ചങ്കോട് വെച്ച് പിടിയിലായ ഇവരും മുൻപും വിവിധ മോഷണക്കേസുകളില്‍ പ്രതികളായവരാണ്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേല്‍നോട്ടത്തിലാണ് തട്ടിപ്പ് സംഘത്തെ കുടുക്കാനുള്ള അന്വേഷണം നടന്നത്.
മാനന്തവാടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, ഡിവൈ.എസ്.പിമാരായ എം.എം. അബ്ദുള്‍ കരീം, ടി.എ. അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജില്ലയിലെ ബസുകള്‍, ഓട്ടോറിക്ഷകള്‍, ലോഡ്ജുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ പരിശോധനയാണ് പ്രതികളെ വേഗത്തില്‍ പിടികൂടാൻ സഹായിച്ചത്.
Comments
Post a Comment