കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊയിലാണ്ടിയിലെ ബസ് മോഷണം; മുഖ്യപ്രതി അറസ്റ്റില്‍

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസില്‍ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  പന്തലായനി പുത്തലത്ത്കുന്ന് സ്വദേശി അഭിനവ് (21) നെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.  

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന 'സെനോ' ബസ് മൂന്നംഗ സംഘം മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുപോയത്. കോഴിക്കോട് - കൊയിലാണ്ടി റൂട്ടിലോടുന്ന കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ സർവീസ് അവസാനിപ്പിച്ച്‌ പേരാമ്പ്ര ട്രാക്കിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്. 

ബസ് സ്റ്റാർട്ട് ചെയ്ത് ആദ്യം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോയ പ്രതികള്‍, പിന്നീട് കൊയിലാണ്ടി ഭാഗത്തേക്ക് തന്നെ തിരിച്ചു വരികയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. യാത്രാമധ്യേ പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയില്‍ ബൈപ്പാസില്‍ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ആഴമേറിയ ചെളിയില്‍ താഴുകയുമായിരുന്നു.  

സമീപത്തെ ഒരു വീടിന്റെ മതിലിലേക്ക് ചരിഞ്ഞുനിന്ന ബസ് മുന്നോട്ട് എടുക്കാൻ സാധിക്കാതെ വന്നതോടെ പ്രതികള്‍ വാഹനം ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന കളക്ഷൻ തുകയും നഷ്ടപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ബസുടമയും പൊലീസും സംഭവസ്ഥലത്തെത്തിയത്. 

തുടർന്ന് രണ്ട് വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് ബസ് ചെളിയില്‍ നിന്ന് ഉയർത്തിയത്. കൊയിലാണ്ടി എസ്‌ഐ എ.കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഒളിവില്‍ കഴിയുന്ന ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.