കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വിലപേശലും വേണ്ട കച്ചവടക്കാരുമില്ല, ഇവിടെകൂട്ടില്‍ നിന്നും നേരിട്ട് കോഴിക്കുഞ്ഞിനെ മേടിക്കാം.


മൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയോരത്ത് കല്ലൂർക്കാട്ടില്‍ ആളില്ലാത്ത വഴിയോര കോഴിക്കുഞ്ഞ് വില്പന കേന്ദ്രം ശ്രദ്ധേയമാകുന്നു. പച്ചക്കറി വില്പനയിലൂടെ നേരത്തെ വിജയിപ്പിച്ച മാതൃകയിലാണ് ഇപ്പോള്‍ കോഴിക്കുഞ്ഞ് വില്പനയും ആരംഭിച്ചിരിക്കുന്നത്. മഞ്ഞ ടാർപോളിൻ മേഞ്ഞ ചെറിയ കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനെത്തുന്നവർക്ക് സ്വയം തിരഞ്ഞെടുക്കാം

.ഒരു കോഴിക്കുഞ്ഞിന് 105 രൂപയാണ് വില. കോഴിക്കുഞ്ഞുങ്ങളുടെ പ്രായം, വില, പൂവൻ, പിട എന്നിവ തിരിച്ചറിയാനുള്ള വിവരങ്ങള്‍ എന്നിവ ബോർഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവർത്തനം. കച്ചവടക്കാരോ ജീവനക്കാരോ ഇല്ലാത്ത കേന്ദ്രത്തില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ എടുത്ത ശേഷം കൂട്ടില്‍ പതിപ്പിച്ചിട്ടുള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് യു.പി.ഐ വഴി പണമടയ്ക്കാം. ജനങ്ങളുടെ സത്യസന്ധതയിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഈ സംരംഭം ഇതിനകം സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.