കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഏപ്രിൽ 23നാണ് കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് (36), കോഴിക്കോട് അടിവാരം സ്വദേശിനിയും യൂട്യൂബറുമായ ഫാത്തിമ നസ്രിൻ (20) എന്നിവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കോഴിക്കോട് എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് കണ്ടെത്തിയ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് കേസുകളിലൊന്നായതിനാൽ കോഴിക്കോട്, വയനാട് അസിസ്റ്റന്റ് എക്സൈസ് കമീഷണർമാരുടെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റാക്കറ്റിന്റെ കണ്ണികൾ ഒന്നൊന്നായി പുറത്തുവന്നത്.
ഷഫീഖും ഫാത്തിമ നസ്രിനും സഞ്ചരിച്ച കാറിന്റെ ഉടമയായ മലപ്പുറം കുഴിമണ്ണ സ്വദേശി ഉമ്മർ ഫാറൂഖ് (36) ആണ് ആദ്യം അറസ്റ്റിലായത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരൂർ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന ബിലാലിനെ (28) ഗോവ റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു.
ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിലാൽ പിടിയിലായത്. രാജസ്ഥാൻ അതിർത്തിയിൽനിന്ന് ചൈനീസ് പിസ്റ്റളുകൾ വാങ്ങി വിൽക്കുന്നതായുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി അധികൃതർ അറിയിച്ചു.
തുടർന്ന് ആലപ്പുഴ കാർത്തികപ്പള്ളി ചേരാവള്ളി സ്വദേശി ഹിരൺ കാർത്തികേയൻ (31), ഇയാളുടെ സഹായിയും ഡ്രൈവറുമായ പത്തനംതിട്ട സ്വദേശി ആരോമൽ എന്ന ഗഗൻ (22) എന്നിവരും അറസ്റ്റിലായി.
ഷഫീഖിന്റെ ലിവിങ് ടുഗതർ പങ്കാളിയും തമിഴ്നാട് സ്വദേശിനിയും വിവാഹമോചിതയുമായ റംസിയ (26)യെയും അന്വേഷണ സംഘം പിന്നീട് പിടികൂടി.
റംസിയയുടെ അക്കൗണ്ടിലേക്ക് പണം അയച്ച് ഇവരിൽനിന്ന് എം.ഡി.എം.എ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് കൊടിയത്തൂർ സ്വദേശി നൗഷാദ് (49)നെ ജൂലൈ മൂന്നിന് അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് കടത്തുന്നതിനായി കാറിൽ രഹസ്യ അറ നിർമിച്ച മഹാരാഷ്ട്ര കങ്കാവലി സ്വദേശി സന്ദേശ് മോഹൻ വാൽക്കെ (27)യും അറസ്റ്റിലായി.
Comments
Post a Comment