ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മദ്യപിച്ച്‌ വാഹനം ഓടിച്ച് ഇടിച്ച്‌ തെറിപ്പിച്ചത് 10 പേരെ, 2 പേര്‍ക്ക് ദാരുണാന്ത്യം, പത്തനംതിട്ടയില്‍ 2 പേര്‍ പിടിയില്‍


 പത്തനംതിട്ട : മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കി രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പത്തനംതിട്ടയില്‍ 2 പേർ പിടിയില്‍.

പത്തനംതിട്ട നഗരമധ്യത്തില്‍ അബാൻ ജംഗ്ഷന് സമീപത്തായി വാഗണർ കാറാണ് പത്ത് പേരെ ഇടിച്ചുതെറിപ്പിച്ചത് . അപകടത്തില്‍ റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കല്‍ കിഴക്കതില്‍ വീട്ടില്‍ അബൂബക്കർ (72) മരണപ്പെട്ടു.

തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6 45 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രതി ഓടിച്ച കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ച്‌ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയില്‍ പുത്തൻവീട്ടില്‍ ജിനു ബാബു (48), കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടില്‍ ഗോവിന്ദരാജ് മകൻ വിശ്വജിത്ത് (24) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടർന്ന് പത്തനംതിട്ട പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. അപകടത്തില്‍ പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

വിജയ് മണ്ഡല്‍ (18), അഷ്‌കുല്‍ (19), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അങ്കിത് ( 22), ആസാം സ്വദേശി ആന്റണീസ് മിഞ്ച്, വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സഞ്ജിത്ത് ( 18)എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തിരുന്നു.

നിസ്സാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രതികള്‍ക്കെതിരെ മദ്യപിച്ച്‌ വാഹനമോടിച്ചതിനും കുറ്റകരമായ നരഹത്യക്കും ഉള്‍പ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ റിമാൻഡ് അപേക്ഷ സഹിതം കോടതി മുമ്പാകെ ഹാജരാക്കും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.