ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

EMEA കോളജില്‍ അഡ്മിഷന് കോഴ; മന്ത്രി പി.കെ ബഷീറിനെതിരെ മുസ്‌ലിം ലീഗ് പ്രമേയം

തേഞ്ഞിപ്പലം : മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ സീറ്റിന് കോഴ വാങ്ങിയ സംഭവുമായി ബന്ധപ്പെട്ടാണ് പ്രമേയം. പി.കെ ബഷീര്‍ കോളജിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

തേഞ്ഞിപ്പലം പഞ്ചായത്തിലെ മുസ്ലിം ലീഗ് മണ്‍സൂണ്‍ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാര്‍ഥികളില്‍ നിന്ന് 25,000 രൂപ മുതല്‍ 50,000 രൂപ വരെ വാങ്ങുന്നതായാണ് ആരോപണം. പ്രമേയ അവതരണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പ്രമേയത്തില്‍ പി.കെ ബഷീറിനും കോളജ് മാനേജ്മെന്റിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലീഗിന്റെ നിയന്ത്രണത്തിലുള്ള കോളജ് കൂടിയാണിത്. പാണക്കാട് ബഷീര്‍ അലി തങ്ങളാണ് കോളജിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്.

കോഴ വാങ്ങിയ സംഭവത്തില്‍ യൂത്ത് ലീഗും നേരത്തെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇനിയും കോഴ വാങ്ങാനാണ് തീരുമാനമെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.