ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

യാത്രക്കാരിയെ രാത്രി ആറുവരിപ്പാതയില്‍ ഇറക്കിവിട്ട് ബസുകാര്‍; റോഡില്‍ നിന്ന് താഴെ ഇറങ്ങിയത് ഏണി ഉപയോഗിച്ച്‌


 കോഴിക്കോട്: രാത്രിയാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. സ്റ്റോപ്പില്‍ ഇറക്കാതെ യാത്രക്കാരിയെ രാത്രി ദേശീയപാതയില്‍ ഇറക്കിവിട്ടതായാണ് പരാതി.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഋതിക എന്ന സ്വകാര്യ ബസ്സിലാണ് സംഭവം. തിക്കോടി ടൗണ്‍ സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാരിയെയാണ് ബസ് ജീവനക്കാർ അവിടെ നിർത്താതെ ദേശീയപാതയില്‍ ഇറക്കിവിട്ടത്.

റോഡില്‍ നിന്നും താഴേക്ക് ഇറങ്ങാൻ വഴിയില്ലാത്ത സ്ഥലത്താണ് ബസ് നിർത്തിയത്. ദേശീയപാതയും സർവീസ് റോഡും തമ്മില്‍ വലിയ ഉയരവ്യത്യാസമുള്ള സ്ഥലത്താണ് ബസ് നിർത്തിയത്. വഴിയില്‍ കുടുങ്ങിപ്പോയ യുവതിയെ പിന്നീട് നാട്ടുകാർ ചേർന്ന് ഏണി ഉപയോഗിച്ചാണ് സർവീസ് റോഡിലേക്ക് താഴെയിറക്കിയത്. സംഭവത്തില്‍ യുവതി പയോളി പൊലീസില്‍ പരാതി നല്‍കി. ബസ് ജീവനക്കാരോട് ഹാജരാകാൻ പൊലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.