ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

സെൻട്രിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേലേമ്പ്ര സ്വദേശി സുധീർ ബാബു അന്തരിച്ചു


 ചേലേമ്പ്ര  : ചേളാരിയില്‍ വെച്ച് വീടിന്റെ ചുറ്റുമതിൽ നിർമാണ പ്രവൃത്തിക്കിടെ താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സെൻട്രിംഗ് തൊഴിലാളി മരിച്ചു.

ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം ചക്കിപ്പറമ്പിൽ ഒളോത മണ്ണാറക്കൽ സുധീർ ബാബു (52) ആണ് അന്തരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു അപകടം സംഭവിച്ചത്. പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

സിപിഐഎം സ്പിന്നിങ് മിൽ ബ്രാഞ്ച് മെമ്പറും
പാലിയേറ്റീവ് ക്ലിനിക്കിന്റെ സജീവ പ്രവർത്തകനും ചക്കിപ്പറമ്പ് സ്വയം സഹായ സംഘം മുൻ സെക്രട്ടറിയുമായിരുന്ന സുധീർ ബാബുവിന്റെ വിയോഗം പ്രദേശത്തെ സാന്ത്വന-സാമൂഹിക മേഖലകൾക്ക് വലിയ നഷ്ടമാണ്.

പിതാവ്: ഒ. എം. രാമൻ
മാതാവ്: പരേതയായ സതീരത്നം
ഭാര്യ: മിനിമോൾ
മക്കൾ: നിഹാരിക, നവപ്രഭ

സഹോദരങ്ങൾ: സജിത, സുധീര, സേതുലക്ഷ്മി, സബിത റാണി..

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.