അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകിട്ട് ആറോടെ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തി തൊഴിലാളികള്‍ താമസ സ്ഥലത്തേക്ക് പോയതിന് ശേഷമാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാന്‍ കത്തിയമര്‍ന്നു.
ഒ.എം.റോഡില്‍ പോത്താഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്‍ ആണ് കത്തിയമര്‍ന്നത്. മില്ലില്‍ സൂക്ഷിച്ചിരുന്ന വെളിച്ചണ്ണയടക്കം കത്തിയതോടെ തീ ആളി പടരുകയായരുന്നു. വിറക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രയറില്‍ നിന്നാണ് തീ പടര്‍ന്നതെന്നു തൊഴിലാളികള്‍ പറഞ്ഞു. പിന്നീട് വിറകിനടക്കം തീപിടിച്ച് ആളിക്കത്തി. തീപടരുന്നത് കണ്ട് ഓടിയെത്തിയ തൊഴിലാളികള്‍ ആദ്യം തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു. ഒരേ സമയം രണ്ടു ഭാഗത്തു നിന്നാണ് തീ കത്തിയത്.
തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നി രക്ഷാസേനയെ അറിയിച്ചു. മീഞ്ചന്തയില്‍ നിന്നും മൂന്നു യൂണിറ്റെത്തി തീ അണയ്ക്കാന്‍ തുടങ്ങിയെങ്കിലും തീ നിയന്ത്രിക്കാനായില്ല. തീക്കൊപ്പം കറുത്ത പുകയും പ്രദേശമാകെ വ്യാപിച്ചു. വിവിധ സ്റ്റേഷനുകളില്‍ നിന്നായി 15 യൂണിറ്റുകളെത്തി. വെള്ളവും ഫോമുമാണ് തീ അണയ്ക്കാന്‍ ഉപയോഗിക്കുന്നത്. മില്ലിന്റെ രണ്ടു ഭാഗത്തായി പെട്ടിയിലും അല്ലാതെയും സൂക്ഷിച്ച വെളിച്ചെണ്ണ ഉള്‍പ്പെടെ കത്തി. പല ഭാഗത്തു നിന്നായി വിറക് ഉള്‍പ്പെടെ പൊട്ടിത്തെറിക്കാന്‍ തുടങ്ങി.
ചാക്കുകളിലായി സൂക്ഷിച്ച കൊപ്ര, പൊളിച്ച തേങ്ങ എന്നിവയെല്ലാം തീ കത്തി. ഇതോടൊപ്പം ചൂടു വെളിച്ചെണ്ണയും പരന്നു. നിലത്താകെ വെളിച്ചെണ്ണ പരന്നൊഴുകി. ഒരു ഭാഗത്ത് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ തുടങ്ങിയെങ്കിലും മില്ലില്‍ വെളിച്ചെണ്ണ സൂക്ഷിച്ച വലിയ സംഭരണിയിലേക്കു തീ പടര്‍ന്നതോടെ തീ ആളിക്കത്തി. തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വ്യക്തമായിട്ടില്ല. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്‌നിരക്ഷാസേന ജാഗ്രതാ നടപടികള്‍ സ്വീകരിച്ചത് വലിയ ആശ്വാസമായി.
ജില്ലാ ഫയര്‍ ഓഫിസര്‍ ജോസഫ് ജോസഫ്, മീഞ്ചന്ത സ്റ്റേഷന്‍ ഓഫിസര്‍ ടി.കെ.ശരത്, അസി.സ്റ്റേഷന്‍ ഓഫിസര്‍ ഇ.ശിഹാബുദ്ദിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. നാട്ടുകാരും ബേപ്പൂര്‍, നല്ലളം, മാറാട് എന്നിവിടങ്ങളില്‍ നിന്നും പൊലീസും സ്ഥലത്തെത്തിയിരുന്നു. തീ ആളിപ്പടര്‍ന്നതോടെ വൈദ്യുതിയും മുടങ്ങി. പിന്നീട് ജനറേറ്റര്‍ ഉപയോഗിച്ച് ലൈറ്റ് കത്തിച്ചാണ് അഗ്‌നിരക്ഷാ സേന പ്രവര്‍ത്തനം നടത്തിയത്.
Comments
Post a Comment