അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

മാതാവിന്‍റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച്‌ മൂന്ന് ദിവസം പൂജ ചെയ്ത് മകൻ; സംഭവം അറിയുന്നത് മകള്‍ എത്തിയപ്പോള്‍

കൊല്ലം : കുളത്തൂപ്പുഴയില്‍ മാതാവിന്‍റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച്‌ മകൻ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തൂപ്പുഴ ആർപിഎല്‍ എസ്റ്റേറ്റ് ക്വാർട്ടേഴ്സില്‍ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസം മുറിയില്‍ സൂക്ഷിച്ച്‌ പൂജ ചെയ്തത്.

കൃഷ്ണസ്വാമിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ചയാണ് ചിന്നത്താമ മരണപ്പെട്ടത്. തുടർന്ന് മൃതദേഹത്തില്‍ ഭസ്മമടക്കം പൂശി മുറിക്കുള്ളില്‍ വച്ച്‌ കൃഷ്ണസ്വാമി പ്രത്യേക പൂജകള്‍ നടത്തിവരികയായിരുന്നു. കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്.

വിവരമറിഞ്ഞതിന് പിന്നാലെ മകള്‍ ഉടനടി പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രദേശം പരിശോധിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അമ്മയുടെ പെട്ടെന്നുള്ള മരണത്തിലുണ്ടായ കടുത്ത മാനസിക ആഘാതവും ദുഃഖവും കാരണമാണ് മകൻ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.