അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

ജനവാസ മേഖലയിലെ സ്വർണ്ണ ഉരുക്ക് നിർമ്മാണ ശാലയ്‌ക്കെതിരെ ജനരോഷം; പളളിക്കല്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ


 പളളിക്കല്‍ : ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വർണ്ണ ഉരുക്ക് കമ്പനിയുടെ പ്രവർത്തനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

പള്ളിക്കൽ പഞ്ചായത്തിലെ 14-ാം വാർഡിൽ കരിപ്പൂർ കരുവാങ്കല്ല് ഉങ്ങുങ്ങൽ വളവിൽ പ്രവർത്തിക്കുന്ന  സ്ഥാപനത്തിനെതിരെയാണ് നാട്ടുകാർ ജനകീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.

മലിനീകരണ ഭീഷണിയുയർത്തുന്ന സ്ഥാപനത്തിനെതിരെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിയമാനുസൃത നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കമ്പനിക്ക് പഞ്ചായത്ത് ഭരണസമിതി നൽകിയ പ്രവർത്തനാനുമതി ലൈസൻസ് അടിയന്തരമായി റദ്ദാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.