അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

പിഎംശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍


 തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ കാര്യമായൊന്നും സംഭവിക്കില്ലെന്നും പിഎം ശ്രീയുടെ ആനുകൂല്യം മാത്രമേ നഷ്ടമാവുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി. വ്യാഴാഴ്‌ച എംപിമാർക്ക് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ധാരണാപത്രം ഒപ്പുവച്ചതിനാല്‍ പിന്മാറാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കഴിഞ്ഞ സർക്കാർ ഒപ്പുവച്ച പിഎം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തില്‍ നിന്ന് പിൻവാങ്ങാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ കണ്‍വീനർ അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. 2025 ഒക്‌ടോബറിലാണ് കേരള സർക്കാർ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കേന്ദ്രം എസ്‌എസ്‌കെ ഫണ്ട് അടക്കം തടഞ്ഞുവച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതെന്നായിരുന്നു അന്നത്തെ ഇടതുസർക്കാരിന്റെ വിശദീകരണം.

മുസ്ളീം ലീഗ് എംപിയായ അബ്ദുള്‍ വഹാബിന് കേന്ദ്ര വിദ്യാഭ്യാസകാര്യ സഹമന്ത്രി ജയന്ദ് ചൗധരി രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് പിഎം ശ്രീയെക്കുറിച്ച്‌ വ്യക്തമാക്കിയത്. ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാത്തതും ഒപ്പിട്ടതിനുശേഷം പിന്മാറുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതിയിലെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിന് തടസമില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

കേരളത്തിലെ സർക്കാർ സ്‌കൂളുകളില്‍ പി.എം ശ്രീ നടപ്പിലാക്കിയിട്ടില്ലെന്നും ജയന്ത് ചൗധരി പറഞ്ഞിരുന്നു. രാജ്യസഭയില്‍ ജെബി മേത്തറിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2025 ഒക്‌ടോബർ 23ന് ധാരണാപത്രം ഒപ്പുവച്ചു. എന്നാല്‍, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ കേരളം പങ്കെടുത്തിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് പിഎം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി 99.27 കോടി രൂപ കേന്ദ്രം നല്‍കിയിരുന്നു. പി എം ശ്രീക്കായി പ്രത്യേകം ഫണ്ടുകള്‍ നല്‍കിയിട്ടില്ല. രാജ്യത്ത് ആകെ 13092 പിഎം ശ്രീ സ്‌കൂളുകളാണുള്ളത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.