കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു


മലപ്പുറം
: കുറ്റിപ്പുറം ദേശീയപാതയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ വാഹനമോടിച്ചതിനും, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതിനുമാണ് കേസ്. സംഭവത്തില്‍ ശാസ്താ എന്ന് പേരുള്ള ബസ് കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കുറ്റിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ദേശീയപാതയിലാണ് സംഭവം. ഒരു കയ്യില്‍ മൊബൈല്‍ ഫോണ്‍ ചെവിയില്‍ ചേർത്തുപിടിച്ചും മറുകയ്യില്‍ സ്റ്റിയറിങ്ങും പിടിച്ച്‌ അശ്രദ്ധമായി വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡ്രൈവർമാരുടെ ഇത്തരം ഫോണ്‍ വിളിയും അശ്രദ്ധമായ ഡ്രൈവിങ്ങും നിരന്തരം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് തെളിവിനായി നാട്ടുകാർ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു.

അതേസമയം കുറ്റിപ്പുറത്ത് അപകടത്തില്‍പ്പെട്ട ബസ് 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള റോഡിലൂടെ 100 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും കണ്ടെത്തി. വളവും ചെരിവുമുള്ള റോഡിലെ അമിതവേഗതയാണ് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയത്. അപകടസമയത്ത് മഴയുണ്ടായിരുന്നതിനാല്‍ അക്വാപ്ലെയിനിങും അപകടത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചു. അപകടസ്ഥലത്തെ റോഡ് നിർമ്മാണത്തില്‍ എന്തെങ്കിലും അപാകതകളുണ്ടോ എന്ന കാര്യം ദേശീയപാത അതോറിറ്റി പരിശോധിക്കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.



 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.