കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ രോഗിക്കു കൂട്ടിരിക്കാനെത്തിയ യുവതിയുടെ കയ്യിൽ നിന്ന് 56.59 ഗ്രാം മാരക ലഹരിമരുന്നായ ഹഷീഷ് ഓയിൽ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതി (32) ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. രണ്ടു വെളിച്ചെണ്ണക്കുപ്പികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ് ഓയിൽ. ഒരു കുപ്പിയിൽ 29.08 ഗ്രാമും രണ്ടാമത്തെ കുപ്പിയിൽ  27.51 ഗ്രാമും വീതം ഹഷീഷ് ഓയിലാണ് ഉണ്ടായിരുന്നത്.

ആശുപത്രിയിലെ നാൽപത്തിയൊന്നാം വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ  അശ്വതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൂടെയുള്ളവരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹഷീഷ്  ഓയിൽ കണ്ടെടുത്തത്.

അശ്വതി നിലവിൽ കാസർകോട്ടാണ് താമസിക്കുന്നത്. ജയിലിൽ കഴിയുന്ന ഭർത്താവിനു കൈമാറാൻ കൊണ്ടുവന്നതാണ് ഹഷീഷ് ഓയിൽ എന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തിക്കുന്ന തടവുകാർ വഴി ലഹരിമരുന്ന് ഭർത്താവിനെത്തിക്കാനായിരുന്നു പദ്ധതി. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.