കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ചിക്കൻ മന്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകള്‍ ചേർത്ത് മന്തി തയ്യാറാക്കി നല്‍കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നഗരസഭ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ വ്യക്തമാക്കി.
നഗരത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാർ, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. താലൂക്ക് ഓഫീസ് കന്റീനില്‍ ചിക്കൻ രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെക്കുന്നതായും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നല്‍കി.
കൂടാതെ മാർക്കറ്റിലെ ഒരു കടയില്‍ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കന്റീൻ, ബ്ലോക്ക് ഓഫീസ് കന്റീൻ, തൈക്കാടൻ മെസ്, കക്കാട് ഹോട്ടല്‍ ഷാജി, തിരൂരങ്ങാടി അറേബ്യൻ മജ്‍ലിസ്, ബസ് സ്റ്റാൻഡിലെ ന്യൂ ലെവല്‍ ബേക്കറി എന്നിവയുള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്ന് തലേദിവസം പാചകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു. നിയമലംകൃത കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും നഗരസഭ നോട്ടിസ് നല്‍കിയിട്ടുണ്ട്.
നഗരസഭാ സെക്രട്ടറി എം.വി.റംസി ഇസ്മായിലിന്റെ നേതൃത്വത്തില്‍ ക്ലീൻ സിറ്റി മാനേജർ ടി.കെ.പ്രകാശൻ, സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ എ.മോഹൻദാസ്, പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ പി.പി.സ്മിത, എസ്.ശ്രീജി, കെ.വിജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
Comments
Post a Comment