ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

നീലഗിരി കുന്നുകളിൽ നീലവസന്തം; നീലക്കുറുഞ്ഞി കാണാൻ വിനോദസഞ്ചാരികളുടെ വൻ തിരക്ക്


 നീലഗിരി : പന്ത്രണ്ട്  വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന നീലക്കുറുഞ്ഞി പൂത്തതോടെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. ഏതാനും ദിവസങ്ങൾക്കു മുൻപ് മലനിരകളിൽ നീലവസന്തം വിരിഞ്ഞതോടെ പ്രകൃതി വിസ്മയം നേരിൽ കാണാനായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.

നീലഗിരി ജില്ലയിലെ നാടുകാണിയിലുള്ള ജീൻ പൂൾ സസ്യോദ്യാനം, നാടുകാണിക്കും ഗൂഡല്ലൂരിനുമിടയിലുള്ള പള്ളിപ്പടി, ഗൂഡല്ലൂരിലെ സൂചിമല (നീഡിൽ റോക്ക്), ഓവാലി പഞ്ചായത്തിലെ ചന്ദനമല, പെരിയ ശോല തുടങ്ങിയ മേഖലകളിലാണ് ഇത്തവണ നീലക്കുറുഞ്ഞികൾ ഏറ്റവും കൂടുതൽ പൂവിട്ടിരിക്കുന്നത്. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ അപൂർവ്വ അവസരം ക്യാമറകളിൽ പകർത്തുന്ന തിരക്കിലാണ് പുതിയ തലമുറ.

സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനമേഖലയോട് ചേർന്ന ഭാഗങ്ങളായതിനാൽ സന്ദർശകർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയരുതെന്നും പ്രകൃതിയുടെ തനിമ നിലനിർത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.