അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ
രാവിലെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഉച്ചയോടെ അടച്ചിട്ടു.
ജൂലൈ മാസത്തെ റേഷന്‍ വിതരണം അവസാന ഘട്ടങ്ങളിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കാര്‍ഡുടമകളുടെ വലിയ തിരക്കായിരുന്നു.
എന്നാല്‍ കട തുറന്ന് റേഷന്‍ വിതരണത്തിനായി ഇ-പോസ് മെഷീന്‍ ഓണാക്കിയപ്പോഴാണ് വിതരണം മുടങ്ങിയ കാര്യം കേരളത്തിലെ പതിനാലായിരത്തോളം വരുന്ന റേഷന്‍ വ്യാപാരികള്‍ തിരിച്ചറിയുന്നത്.
മെഷീനില്‍ വ്യാപാരിയുടെ വിരല്‍ പതിപ്പിച്ച് വിതരണ സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല, മാന്വല്‍ ആയിപ്പോലും കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലായി. പരാതി പറയാന്‍ അധികാരികളെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല.
ഇ-പോസ് മെഷീനുകള്‍ നിശ്ചലമായതോടെ റേഷന്‍ വിതരണം തടസ്സപ്പെട്ടു. രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കടകളിലെത്തിയ ആയിരക്കണക്കിന് കാര്‍ഡുടമകളെ പ്രതിസന്ധിയിലാക്കി. വിതരണം നടത്താന്‍ കഴിയാതെ വന്നതോടെ ഉച്ചയ്ക്ക് 12ഓടെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ പൂര്‍ണമായി അടച്ചിട്ടു.
യാതൊരു മുന്നറിയിപ്പുമില്ലാതെ സംസ്ഥാന ഡാറ്റ സെന്ററിലെ സര്‍വറില്‍ നടത്തിയ അറ്റകുറ്റ പ്രവര്‍ത്തനങ്ങളാണ് റേഷന്‍ വിതരണം താറുമാറാകാന്‍ ഇടയാക്കിയതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതോടെ വിതരണം സാധാരണ നിലയിലാകുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ വൈകിട്ട് നാലിന് കടകള്‍ തുറക്കുമെന്ന് റേഷന്‍ വ്യാപാരികളും അറിയിച്ചു.
Comments
Post a Comment