കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പാളയത്തെ കൊലപാതകം: ബന്ധുവായ 22-കാരൻ പിടിയില്‍


 കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസാധാരണ ട്വിസ്റ്റ്. സംഭവത്തില്‍ യുവാവിനെ ബന്ധുവായ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുതിയ കോവിലകം പറമ്പ് നഗറില്‍ ബിജുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് രക്തം വാര്‍ന്ന നിലയില്‍ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുറി പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഏറെ നേരം വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനാല്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്.

ബിജുവിന്റെ ശരീരം മുഴുവന്‍ മുറിവുകളുണ്ടായിരുന്നു. 45 മുറിവുകളാണ് ശരീരത്തുണ്ടായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ സംഘമാകാം എന്ന സംശയമാണ് തുടക്കത്തിലുണ്ടായിരുന്നത്. ലഹരി കൈമാറ്റം നടത്തിയ ചിലരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനു കൈമാറിയിരുന്നു ഇതിന്റെ വൈരാഗ്യത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു സംശയം.

പിന്നാലെയാണ് തിങ്കളാഴ്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബിജു കൂടി മുന്‍കൈയെടുത്താണ് യുവാവിനെ ആശുപത്രിയില്‍ ബലംപ്രയോഗിച്ച്‌ കൊണ്ടുപോയത്. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ദാരുണമായി ബിജുവിനെ കൊലപ്പെടുത്തിയത്.

ബിജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഈ യുവാവും പങ്കെടുത്തിരുന്നു. കൈയില്‍ മുറിവുമായാണ് യുവാവ് എത്തിയത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലായത്. യുവാവിനെ കസബ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.