കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഡെങ്കിപ്പനിയോട് ഇനി 'കടക്ക് പുറത്ത്' പറയാം; വാക്‌സിന് അംഗീകാരം


 ന്യൂഡല്‍ഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നല്‍കി.

ജാപ്പനീസ് ഔഷധ നിർമാണ ഭീമനായ തക്കേഡ ഫാർമസ്യൂട്ടിക്കല്‍സ് വികസിപ്പിച്ച ‘ക്യൂഡെംഗ’ (QDENGA) എന്ന വാക്സിനാണ് ഇന്ത്യയില്‍ വിപണനാനുമതി ലഭിച്ചത്. രോഗവ്യാപനം തടയുന്നതിലും ഡെങ്കിപ്പനി മൂലം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിലും ഈ വാക്സിൻ നിർണായക പങ്കുവഹിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

നാല് വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ളവർക്കാണ് ക്യൂഡെംഗ വാക്സിൻ നല്‍കാൻ അനുമതിയുള്ളത്. ഡെങ്കി വൈറസിന്റെ നാല് പ്രധാന വകഭേദങ്ങള്‍ക്കെതിരെയും ഉയർന്ന പ്രതിരോധശേഷി നല്‍കാൻ ഈ വാക്സിന് സാധിക്കും. മുൻപ് ഡെങ്കിപ്പനി ബാധിച്ചിട്ടില്ലാത്തവർക്കും പ്രത്യേക രക്തപരിശോധനകളൊന്നും കൂടാതെ തന്നെ ഈ വാക്സിൻ സ്വീകരിക്കാമെന്നത് വലിയ നേട്ടമാണ്. മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് ഇത് കുത്തിവെപ്പിലൂടെ നല്‍കുന്നത്.

ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളില്‍ നിന്നും സംരക്ഷണം നല്‍കാൻ രൂപകല്‍പ്പന ചെയ്ത വാക്സിനാണ് QDENGA. 0.5 മില്ലി രണ്ട് ഡോസ് എന്ന രീതിയില്‍ ചർമത്തിനടിയില്‍ നല്‍കുകയാണ് ചെയ്യുക. മൂന്നുമാസത്തെ ഇടവേളയിലാണ് ഡോസുകള്‍ നല്‍കുക. ഡെങ്കിപ്പനി ബാധയുള്ള പ്രദേശങ്ങളില്‍ QDENGA ഉപയോഗിക്കാൻ നേരത്തേ ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിരുന്നു. ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളില്‍ QDENGA അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ടാകെഡയുടെ ആഗോള ക്ലിനിക്കല്‍ ഡെവലപ്മെന്റ് പ്രോഗാമില്‍ നിന്നുള്ള ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും വാക്സിന് അംഗീകാരം നല്‍കാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളില്‍ നിന്നും അല്ലാത്ത പ്രദേശങ്ങളില്‍ നിന്നും 28,000-ലേറെ ആധാരമാക്കിയാണ് ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. മൂന്നു ഘട്ടങ്ങളിലായാണ് ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. തുടർന്നാണ് വാക്സിൻ സ്വീകരിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ ഡെങ്കിപ്പനിയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പായത്. ഏഴുവർഷം വരെ സുരക്ഷയും കാര്യക്ഷമതയും വാക്സിൻ പ്രകടമാക്കിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു.

മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ളവരില്‍ നടത്തിയ ഡാറ്റയും വാക്സിന്റെ കാര്യക്ഷമത വ്യക്തമാക്കി. ഇത് 4-60 വയസ്സ് പ്രായമുള്ള വ്യക്തികളില്‍ വാക്സിൻ്റെ സുരക്ഷയും പ്രതിരോധശേഷിയും വിലയിരുത്തുന്നതായിരുന്നു ഈ ട്രയല്‍. തുടർന്നാണ് ആരോഗ്യമുള്ള മുതിർന്നവർ, കൗമാരക്കാർ, കുട്ടികള്‍ എന്നിവരില്‍ നന്നായി സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതുമാണ് പുതിയ വാക്സിനെന്ന് കണ്ടെത്തിയത്.

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയല്‍ മുതല്‍ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.

ഇന്ത്യയിലെ വിതരണം സുഗമമാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ എന്ന പ്രമുഖ വാക്സിൻ നിർമാതാക്കളുമായി തക്കേഡ കരാറിലെത്തിയിട്ടുണ്ട്. പ്രതിവർഷം അഞ്ച് കോടിയോളം ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്യൻ യൂണിയൻ ഉള്‍പ്പെടെ നാല്‍പ്പതോളം രാജ്യങ്ങളില്‍ നിലവില്‍ ഉപയോഗത്തിലുള്ള ഈ വാക്സിന് ലോകാരോഗ്യ സംഘടനയുടെ പ്രീ-ക്വാളിഫിക്കേഷൻ അംഗീകാരവുമുണ്ട്. മഴക്കാലത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ ഈ വാക്സിൻ ലഭ്യമാകുന്നതോടെ പൊതുജനാരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകും.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.