കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം നടത്തുന്ന തങ്ങള്‍ക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ ഇട്ടും പേടിപ്പിക്കാൻ നോക്കേണ്ടെന്നും അശുതോഷ് റാങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് യുവാക്കള്‍ ദില്ലിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തില്‍ നിന്ന് വേഗത്തില്‍ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ യുവാക്കളുടെ ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ മോശം അവസ്ഥയിലേക്ക് കടക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും വിദ്യാഭ്യാസ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് സി.ജെ.പി സംഘടിപ്പിച്ച 'സൻസദ് ചലോ' മാർച്ചിന് നേരെ പൊലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രതിഷേധക്കാർക്കെതിരെ ദില്ലി പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ്, കേസുകളെ ഭയക്കില്ലെന്ന നിലപാടുമായി പ്രക്ഷോഭകർ രംഗത്തെത്തിയിരിക്കുന്നത്.
Comments
Post a Comment