കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പെരിന്തല്‍മണ്ണ: ഒരുവയസ്സും മൂന്നുമാസവും പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പാവയുടെ വിസില്‍ ഡോക്ടര്‍മാര്‍ വിജയകരമായി പുറത്തെടുത്തു.
ചെര്‍പ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് വിസില്‍ കുടുങ്ങിക്കിടന്നിരുന്നത്. മൗലാന ആശുപത്രിയില്‍ വെച്ച് പ്രത്യേക ബ്രോങ്കോസ്‌കോപി സംവിധാനം ഉപയോഗിച്ചാണ് ഇത് നീക്കം ചെയ്തത്.
ഒരു മാസത്തിലധികമായി പലപ്പോഴായി കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്ന് പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദിപുവിന്റെ കീഴില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയിലാണ് കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരം തടസ്സപ്പെട്ടതായും, ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
Comments
Post a Comment