കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി കര്‍ശന നടപടി; ലൈസൻസ് റദ്ദാക്കും


 തിരുവനന്തപുരം: മീൻവണ്ടികളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം പൊതുനിരത്തുകളിൽ ഒഴുക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും ഭാരിച്ച പിഴ ചുമത്താനും ട്രാൻസ്‌പോർട്ട് കമ്മീഷണർ കർശന നിർദേശം നൽകി.

 മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ പ്രത്യേകം പൈപ്പുകൾ ഘടിപ്പിച്ച് റോഡിലേക്ക് വെള്ളം ചീറ്റിയൊഴുക്കുന്നത് പതിവായ സാഹചര്യത്തിലാണ് എം.വി.ഡി.യുടെ ഇടപെടൽ.

​"മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം റോഡിൽ വീഴുമ്പോൾ ഇരുചക്ര വാഹനങ്ങൾ വഴുതിവീണ് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്." ഇതിനുപുറമേ, വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നതായി എം.വി.ഡി. വ്യക്തമാക്കി.

​റോഡിലേക്ക് വെള്ളം ഒഴുക്കുന്ന ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനിമുതൽ മോട്ടോർ വാഹന വകുപ്പ് പൂർണ്ണമായി തടയിടും. മീൻ കൊണ്ടുപോകുന്ന വാഹനങ്ങളിലെ മലിനജലം പുറത്തേക്ക് കളയാതെ വണ്ടിയിലെ പ്രത്യേക ടാങ്കുകളിൽ തന്നെ സൂക്ഷിക്കണം.
​ഈ വെള്ളം ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമുള്ള നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം ഒഴുക്കി കളയാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്വവുമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.