കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ആലപ്പുഴ : ആലപ്പുഴ തീരദേശ റെയില്‍വേപാതയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 25 വയസ്സുകാരിയായ കോഴിക്കോട് സ്വദേശിനിയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒളവണ്ണ പുല്‍പറമ്പില്‍ കൃഷ്ണന്റെ മകള്‍ നേഹ കൃഷ്ണന്റെ മൃതദേഹമാണ് എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
തീവണ്ടിയില്‍ നിന്നും വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയില്‍ എഴുപുന്ന ശ്രീനാരായണപുരം ലെവല്‍ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം ഉണ്ടായത്. അരൂർ പോലീസ് സംഭവസ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. അതേസമയം ഇന്ന് അപകടം നടന്ന ഇതേ സ്ഥലത്ത് രണ്ടുദിവസം മുൻപും അപകടം ഉണ്ടായിട്ടുണ്ട്.
മാവേലി എക്സ്പ്രസില്‍ നിന്നും വീണു തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡില്‍ മൈലാഞ്ചി കല്ലില്‍ അബ്ദുല്‍ ഹമീദിനെ ഗുരുതരമായ പരിക്കേറ്റിരുന്നു. 37കാരനായ അബ്ദുല്‍ ഹമീദ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments
Post a Comment