കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ചേലേമ്പ്ര സ്വദേശിയായ യൂട്യൂബറെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

തേഞ്ഞിപ്പലം : യൂട്യൂബറെ കാണാനില്ലെന്ന് പരാതി.  ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്‌സുണ്ട്. ചാനലിന്റെ ഭാഗമായി ദില്‍ഷാദ് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. 

കഴിഞ്ഞ ജൂണ്‍ ആറിനാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസമായി ഇയാൾ ആസ്സാം, ബീഹാർ , ബംഗാൾ സന്ദർശനത്തിലായിരുന്നു എന്ന് പറയപ്പെടുന്നു . അവസാനമായി ഒരാഴ്ചമുമ്പ് കൊൽക്കത്തയിൽ നിന്ന് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു . എന്നാൽ അതിനു ശേഷം യാതൊരു വിവരവുമില്ല .

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ അറിയിക്കുക. 

 തേഞ്ഞിപ്പലം പോലീസ് : 

📞 04942400260

IP📞 9497947228

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.