അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ അഡ്മിഷന് കോഴയെന്ന് പരാതി; മാര്‍ച്ചുമായി യൂത്ത് ലീഗ്


 കൊണ്ടോട്ടി: കുമ്മിണിപ്പറമ്പ് ഇഎംഇഎ കോളേജിൽ അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജിലേക്ക് യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി മാർച്ച് പ്രഖ്യാപിച്ചതോടെയാണ് വിവാദം ശക്തമായത്.

പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങൾ പ്രസിഡന്റുമായ ഇഎംഇഎ കോളേജിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഡ്മിഷനായി വിദ്യാർഥികളിൽ നിന്ന് 25,000 രൂപ മുതൽ 50,000 രൂപ വരെ പണം ഈടാക്കുന്നതായാണ് ആരോപണം.

ഇന്ന് നടക്കാനിരുന്ന അഡ്മിഷൻ നടപടികൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യൂത്ത് ലീഗിന്റെ മാർച്ച് പ്രഖ്യാപനം. പ്രതിഷേധം പരസ്യമാക്കി പോസ്റ്ററുകളും പ്രചരിപ്പിച്ചതോടെ വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടു. തുടർന്ന് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി കോളേജ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി വിവരം.

മാനേജ്മെന്റ് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് മണ്ഡലം കമ്മിറ്റി യൂത്ത് ലീഗിനോട് ആവശ്യപ്പെട്ടതായും അറിയുന്നു. എന്നാൽ, തുടർന്നും കോഴ വാങ്ങിയാണ് അഡ്മിഷൻ നടപടികൾ നടക്കുന്നതെന്ന് കണ്ടെത്തിയാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.