ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

നിയമന വിവാദം; കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍ രാജിവെച്ചു


തിരുവനന്തപുരം : ബന്ധുനിയമ വിവാദത്തില്‍ ഒടുവില്‍ രാജി. സിമാറ്റ് (SIEMAT) നിയമന വിവാദങ്ങള്‍ക്കൊടുവില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ റിസർച്ച്‌ ഓഫീസർ തസ്തികയില്‍ നിന്ന് രാജിവെച്ചു

സംസ്ഥാന വിദ്യാഭ്യാസ ഭരണ പരിശീലന ഗവേഷണ കേന്ദ്രമായ സിമാറ്റിലെ കരാർ അധിഷ്ഠിത പദവിയില്‍ നിന്നാണ് ഇവർ ഒടുവില്‍ പടിയിറങ്ങിയത്. വെള്ളിയാഴ്ച സ്ഥാപന മേധാവിക്ക് രാജി സമർപ്പിക്കുകയായിരുന്നു.

പൊതു നോട്ടിഫിക്കേഷനോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ ബയോഡേറ്റ മാത്രം നല്‍കിയാണ് ഈ പദവിയിലേക്ക് നിയമനം നേടിയതെന്ന ആരോപണം തുടക്കത്തിലേ ഉയർന്നുവന്നിരുന്നു. മുന്നറിയിപ്പുകളോ പരസ്യമോ ഇല്ലാതെ നടത്തിയ ഇന്റർവ്യൂവിനെക്കുറിച്ച്‌ ഇവർ എങ്ങനെ വിവരമറിഞ്ഞു എന്ന ചോദ്യം വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇത്തരം ഒഴിവുകളില്‍ സാധാരണയായി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാറില്ലെന്നും ഒഴിവു വന്ന വിവരം ഷാനി ഷഫീർ എങ്ങനെ മനസ്സിലാക്കി എന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഇതില്‍ സിമാറ്റ് ഡയറക്ടറുടെ വിശദീകരണം.

ഇതിനുപിന്നാലെ ഷാനിയുടെ പിഎച്ച്‌ഡി യോഗ്യതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കൂടുതല്‍ വലിപ്പത്തില്‍ ഉയർന്നുവന്നു. റിസർച്ച്‌ ഓഫീസർ പദവിക്ക് ആവശ്യമായ പി.എച്ച്‌.ഡി യോഗ്യത ഇവർക്കില്ലെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ നിയമനം പൂർണ്ണമായും സംശയനിഴലിലായി.

പാർട്ടി ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ആർക്കും ജോലിയോ സ്ഥലമാറ്റമോ സംഘടിപ്പിച്ചു നല്‍കില്ല എന്ന് എൻജിഒ അസോസിയേഷൻ വേദിയിലടക്കം പരസ്യ നിലപാടെടുത്തിരുന്ന വ്യക്തിയാണ് ബി.ആർ.എം. ഷഫീർ. എന്നാല്‍ സ്വന്തം ഭാര്യയുടെ വഴിവിട്ട നിയമനം പുറത്തുവന്നതോടെ ഷഫീറിനും കോണ്‍ഗ്രസ് നേതൃത്വത്തിനും കടുത്ത പ്രതിരോധത്തിലാകേണ്ടി വന്നു. പ്രതിപക്ഷവും പൊതുസമൂഹവും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ഒടുവില്‍ ഷാനി ഷഫീർ രാജി സമർപ്പിക്കാൻ നിർബന്ധിതയായത്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.