ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: ആറ് പേര്‍ക്ക് പരിക്ക്


 റിയാദ്: ഹൂതി ആക്രമണത്തെ തുടര്‍ന്ന് സൗദിയില്‍ മിസൈല്‍ അവിശിഷ്ടം പതിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം സൗദി പൗരന്മാരാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ഇതിന് പുറമേ മൂന്ന് വീടുകള്‍ക്കും മൂന്ന് വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാജ്‌റാന്‍ പ്രദേശത്തെ ജനവാസ മേഖലയിലാണ് പ്രൊജക്ടൈല്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി സിവില്‍ ഡിഫന്‍സ് വക്താവ് പ്രതികരിച്ചു. കൂടാതെ ഇത്തരം ആക്രമണങ്ങള്‍ തടുക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയോടെ പ്രദേശത്ത് ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസവും റിയാദിലേക്കും മുഷായത്തിലേക്കും ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു.

പിന്നാലെ ഹൂതി ശക്തി കേന്ദ്രമായ തായ്‌സില്‍ സൗദി ആക്രമണം ശക്തമാക്കിയിരുന്നു. നഗരത്തിന് തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ അല്‍-ഷഖാബ് മുന്നണിയില്‍ ഹൂതികളുടെ ആക്രമണങ്ങളെ യെമന്‍ സര്‍ക്കാര്‍ സൈന്യം ചെറുത്തതായി റിപ്പോര്‍ട്ട് ചെയ്തു.

സനായിലെ സിവിലിയന്‍ പ്രദേശങ്ങളിലും തായ്സ്, ഇബ്ബ്, ലാഹിജ്, സാദ, അമ്രാന്‍ ഗവര്‍ണറേറ്റുകളിലും സഖ്യസേന നടത്തിയ 53 ആക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ പറയുന്നു.

അതേസമയം, സൗദി-ഹൂതി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു.യമനിലെ പ്രശ്നങ്ങള്‍ സൈനികപരമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്.

12 വര്‍ഷമായി അക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും അരാഗ്ചി പറഞ്ഞിരുന്നു. ഇസ്ലാമിക് സഹകരണ സംഘടനയുടെ ഭാഗമായി നടന്ന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് ഇറാന്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചത്.

എന്നാല്‍ ഇറാനെ പരിഹസിച്ച് യമന്‍ വിദേശകാര്യ മന്ത്രി രംഗത്ത് വന്നിരുന്നു. ഹൂതികള്‍ക്ക് ഇറാന്‍ നല്‍കുന്ന സൈനിക, സാങ്കേതിക പിന്തുണയെ 'വേര്‍തിരിക്കാന്‍ കഴിയില്ല' എന്ന് യമന്‍ വിദേശകാര്യ മന്ത്രി അഫ്ര അബ്ദുല്‍ അസീസ് അല്‍-സൂബ പറഞ്ഞു.സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ ടെഹ്റാന്‍ വാഗ്ദാനം ചെയ്തതായും അതേസമയം തന്നെ ഹൂതികള്‍ക്ക് കൊലപാതകത്തിനും നശീകരണത്തിനുമുള്ള ഉപകരണങ്ങളും അവര്‍ നല്‍കുന്നുണ്ടെന്ന് യമന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചു.

റിയാദിലെ കിങ്ഡം സെന്റർ അടച്ചു, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രമുഖ ലാൻഡ്മാർക്കും ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നുമായ കിങ്ഡം സെന്റർ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടച്ചു. യെമനിലെ ഹൂതി വിമതരുടെ ഭാഗത്തുനിന്നുണ്ടായ ആവർത്തിച്ചുള്ള ആക്രമണ ഭീഷണിയെ തുടർന്നാണ് അധികൃതരുടെ ഈ നിർണായക തീരുമാനം.

സുരക്ഷ കണക്കിലെടുത്ത് കിങ്ഡം സെന്ററിൽ പ്രവർത്തിക്കുന്ന മുഴുവൻ ഓഫീസുകളിലെയും ജീവനക്കാരോട് വർക്ക് ഫ്രം ഹോം അഥവാ റിമോട്ട് വർക്കിങ് രീതിയിലേക്ക് മാറാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓഫീസുകളിലേക്ക് നേരിട്ടെത്തരുതെന്ന് സ്ഥാപനങ്ങൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.

റിയാദിലെ അൽ ഉലയ മേഖലയിൽ സ്ഥിതി ചെയ്യുന്ന കിങ്ഡം സെന്റർ 99 നിലകളുള്ള കൂറ്റൻ കെട്ടിടസമുച്ചയമാണ്. നയതന്ത്രപരമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ള ഈ മന്ദിരത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് തൽക്കാലത്തേക്ക് ഓഫീസുകളുടെ പ്രവർത്തനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.