ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ഡല്‍ഹി ചലോ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി; ഇന്ത്യാ സഖ്യവും പൊലിസും നേര്‍ക്കുനേര്‍


 ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ച്‌ കോടതി പരിസരത്തുനിന്ന് 200 മീറ്റർ അകലെ പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ബാരിക്കേഡുകള്‍ തള്ളിനീക്കിയും അതിനു മുകളില്‍ കയറിയും പ്രതിഷേധിക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും സംയമനം പാലിക്കണമെന്ന് നേതാക്കള്‍ നിർദേശിച്ചു. ബാരിക്കേഡിന് സമീപമെത്തിയ പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച്‌ പിന്തിരിപ്പിച്ചു. ഇതിനിടെ പൊലിസും പ്രവർത്തകരും തമ്മില്‍ പലതവണ ഉന്തുംതള്ളുമുണ്ടായി.

ശാന്തരാകാൻ നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങരുതെന്ന സന്ദേശവും നേതാക്കള്‍ നല്‍കി. എന്നാല്‍ വിവിധയിടങ്ങളില്‍ പ്രവർത്തകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. ഫുട്പാത്തില്‍ നിന്നവരെപ്പോലും പൊലിസ് ഒഴിപ്പിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ കൂടുതല്‍ ശക്തമായി.

ഇതിനിടെ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് ഹർജി. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഹർജി അഭിഭാഷകരാണ് കോടതിയില്‍ സമർപ്പിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിനിടെ വൈകുന്നേരം 4.45ഓടെയായിരുന്നു ഹർജി നല്‍കിയത്.

ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് വ്യത്യസ്തമായ സമീപനമാണ് പൊലീസ് സ്വീകരിച്ചത്. വലിയ ജനക്കൂട്ടം പ്രതിഷേധത്തിനായി എത്തിയെങ്കിലും ഒരാളെപ്പോലും കസ്റ്റഡിയിലെടുത്തില്ലെന്നാണ് റിപ്പോർട്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.