ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് ഡ്രമ്മിലാക്കി സിമന്റ് മിശ്രിതമൊഴിച്ച കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ


ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ മീററ്റ് നീല ഡ്രം കൊലപാതകക്കേസില്‍ പ്രതികളായ ഭാര്യ മുസ്‌കാൻ റസ്‌തോഗിക്കും കാമുകൻ സാഹില്‍ ശുക്ലയ്ക്കും വധശിക്ഷ. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തർപ്രദേശ് മീററ്റിലെ പ്രാദേശിക കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. 126 തവണ വാദം കേട്ടതിനും 22 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ചതിനും ശേഷമാണ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര ശിക്ഷ വിധിച്ചത്.

സൗരഭിനെ കൊലപ്പെടുത്താൻ ഭാര്യയും കാമുകനും ഗൂഢാലോചന നടത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി നീല നിറത്തിലുള്ള വലിയ പ്ലാസ്റ്റിക് ഡ്രമ്മില്‍ സിമന്റും മണലും ഉപയോഗിച്ച്‌ ഒളിപ്പിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുൻപ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചരുന്നു.

2025 മാർച്ച്‌ മൂന്നിന് മീററ്റിലെ ഇന്ദ്ര നഗറിലുള്ള വീട്ടില്‍വച്ച്‌ മുസ്കാൻ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലർത്തി ഭർത്താവായ സൗരഭിനെ ബോധരഹിതനാക്കുകയും തുടർന്ന് വീട്ടിലെത്തിയ സാഹിലിന്റെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്. പിന്നീട് മൃതദേഹം കഷണങ്ങളാക്കി ബാത്ത്റൂമില്‍വച്ച്‌ ഒളിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്നുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്. പിന്നീട് ദുർഗന്ധം പുറത്തുവരാതിരിക്കാനായി മൃതദേഹത്തിന്റെ കഷണങ്ങള്‍ നീല പ്ലാസ്റ്റിക് ഡ്രമ്മിലാക്കി. തുടർന്ന് മണലും സിമന്റും ചേർത്ത മിശ്രിതം ഒഴിച്ച്‌ ഡ്രം അടച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കൊലയ്ക്ക് പിന്നാലെ ഇരുവരും ഹിമാചല്‍ പ്രദേശിലേക്ക് പോയി. സൗരഭ് ജീവനോടെയുണ്ടെന്നും യാത്രയിലാണെന്നും തോന്നിപ്പിക്കാൻ മുസ്‌കാൻ ഭർത്താവിന്റെ ഫോണില്‍നിന്ന് ബന്ധുക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2025 മാർച്ച്‌ 17ന് ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിനെ തുടർന്ന് വീട്ടിലെത്തി അധികൃതരുടെ സഹായത്തോടെ പരിശോധന നടത്തുകയായിരുന്നു. ഡ്രം തുറന്നപ്പോഴാണ് സൗരഭിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസ് അന്വേഷണത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ മുസ്‌കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തു.

‌സാഹചര്യത്തെളിവുകള്‍, സാങ്കേതിക തെളിവുകള്‍, ഭൗതിക തെളിവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തിന് മുമ്പ് ഡ്രം, സിമന്റ്, മണല്‍, കത്തികള്‍ തുടങ്ങിയവ വാങ്ങിയതുമായി ബന്ധപ്പെട്ട് കടയുടമകളും മൊഴി നല്‍കിയിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ ഭീതിയുണ്ടാക്കുന്നതാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്‌ജി വ്യക്തമാക്കി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.