ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ വാട്സ്‌ആപ്പ് സ്റ്റാറ്റസ്, പിന്നാലെ ഷറഫുദ്ദീനും സമാന ദുരന്തത്തിന് ഇരയായി


മലപ്പുറം: ‘മദ്യപിച്ച്‌ വാഹനമോടിച്ച്‌ ആളുകളെ കൊല്ലുന്നത് വെറും അപകടങ്ങളല്ല, കൊലപാതകങ്ങളാണ്’ എന്ന് പറഞ്ഞുവയ്‌ക്കുമ്പോള്‍ ഷറഫുദ്ദീന്‍ ഓര്‍ത്തിട്ടില്ല, മണിക്കൂറുകള്‍ക്കിപ്പുറം താന്‍ സമാനമായ ഒരു ദുരന്തത്തിന് ഇരയാക്കപ്പെടുമെന്ന്.

അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഷറഫുദ്ദീന്‍ വാട്സ്‌ആപ്പ് സ്റ്റാറ്റസിലൂടെ മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ ഇപ്രകാരം പ്രതികരിച്ചിരുന്നു. കൊച്ചിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ കുറിപ്പ്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മലപ്പുറം ഒതുക്കങ്ങലില്‍ നടന്ന സമാനമായ അപകടത്തില്‍ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീന്‍ (36) മരിച്ചു.

മലപ്പുറം പറപ്പൂര്‍ സ്വദേശിയായ അക്ബര്‍ അലി മദ്യപിച്ച്‌ ഓടിച്ച കാറാണ് ഷറഫുദ്ദീനെ ഇടിച്ചത്. അക്ബര്‍ അലിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇയാളുടെ കാര്‍ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീനെ രക്ഷിക്കാനായില്ല. മഞ്ചേരി നോബിള്‍ കോളേജിലെ താല്‍ക്കാലിക അധ്യാപകനാണ് ഷറഫുദ്ദീന്‍. ഹബീബ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയായ അക്ബര്‍ അലി കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.