ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

വാഴക്കാട് ഊർക്കടവിൽ മീൻപിടിക്കുന്നതിനിടെ സൈനികന്‍ ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു


​വാഴക്കാട് : ചാലിയാർ പുഴയില്‍ യുവാവ് ഒഴുക്കില്‍ പെട്ടു. പട്ടാളക്കാരനായ പെരുവയല്‍ മുണ്ടക്കല്‍ സ്വദേശി സുധീഷാണ് അപകടത്തില്‍ പെട്ടത്. സുധീഷ് രണ്ട് ദിവസം മുന്‍പാണ് ലീവിന് നാട്ടിലെത്തിയത്. വാഴക്കാട് ഊര്‍ക്കടവ് പാലത്തിന് സമീപം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ പടിഞ്ഞാറ് ഭാഗത്തേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഊർക്കടവില്‍ റെഗുലേറ്ററിന്‍റെ ഷട്ടറുകള്‍ തുറന്നതിനാല്‍ വലിയതോതിലുള്ള കുത്തൊഴുക്കാണ് പുഴയില്‍ അനുഭവപ്പെടുന്നത്. മാവൂർ ഫയർ യൂണിറ്റും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ തുറന്ന ഷട്ടറുകള്‍ അടച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. പ്രതികൂല കാലാവസ്ഥയും പുഴയിലെ കലങ്ങിയ വെള്ളവും തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. അല്‍പ്പനേരം കൂടി തിരച്ചില്‍ നടത്തിയശേഷം ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച്‌ നാളെ പുനരാരംഭിക്കുമെന്ന് മാവൂർ ഫയർ യൂണിറ്റ് അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.