ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
ഒക്ടോബർ എട്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ തങ്കമണിയുടെ ശസ്ത്രക്രിയ നടന്നത്. പിറ്റേദിവസം റൂമിലേക്ക് മാറ്റിയെങ്കിലും ഛർദ്ദിയും പനിയും അനുഭവപ്പെട്ടു. ഭക്ഷണം കഴിച്ചാല്‍ ഉടൻ ഛർദ്ദിക്കുന്ന സ്ഥിതിയിലായിരുന്നു. വൻകുടലില്‍ മുറിവുണ്ടായതായി ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. പിന്നാലെ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ തങ്കമണി മരിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികരത്തിലേറി കഴിഞ്ഞ 3 മാസത്തിനിടയില്‍ മാത്രം 20-ലേറെ ചികിത്സാ പിഴവുകളും അനാസ്ഥകളും റിപ്പോർട്ട് ചെയ്തതായി ആരോപണമുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലും കോട്ടയം മെഡിക്കല്‍ കോളേജിലും ശസ്ത്രക്രിയയ്ക്കിടെ യുവതികള്‍ മരിച്ചു. ആലപ്പുഴയില്‍ തിമിര ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണില്‍ ലെൻസ് തറച്ചു. പുനലൂർ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും പേരൂർക്കടയില്‍ ചികിത്സ വൈകിയതിനെ തുടർന്ന് ഗർഭസ്ഥ ശിശുവും മരിച്ചു. ആംബുലൻസ് ലഭ്യമാകാതെ ചികിത്സ വൈകിയതിനെ തുടർന്ന് അടിമാലിയില്‍ യുവാവും മരിച്ചിരുന്നു.
Comments
Post a Comment