ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

'ചെറുവയല്‍ രാമന്‍', വിടപറഞ്ഞത് വയനാടിന്റെ പൈതൃക നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍


 കല്‍പ്പറ്റ: വയനാടിന്റെ മണ്ണില്‍ തലമുറകളായി വേരുറച്ച കാര്‍ഷിക പാരമ്പര്യത്തിന്റെ കാവലാളാണ് പത്മശ്രീ ചെറുവയല്‍ രാമന്‍. അപൂര്‍വമായ നാടന്‍ നെല്‍വിത്തുകളെ സംരക്ഷിച്ചും പരമ്പരാഗത കൃഷിരീതികളെ നെഞ്ചേറ്റിയും ശ്രദ്ധേയനായ അദ്ദേഹം, കൃഷിയെ ഉപജീവനമാര്‍ഗം എന്നതിലുപരി പൈതൃക സംരക്ഷണത്തിന്റെ ദൗത്യമായി കണ്ട കര്‍ഷകനാണ്. മാനന്തവാടി കമ്മന സ്വദേശിയായ രാമനെ നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിച്ചതാണ് 'നെല്ലച്ചന്‍' എന്ന്.

വയനാടിന്റെ കാര്‍ഷിക പൈതൃകത്തില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരുന്ന നെല്‍വിത്തുകള്‍ കണ്ടെത്തി ശേഖരിക്കുകയും ഓരോ കൃഷിക്കാലത്തും അവ കൃഷി ചെയ്ത് സംരക്ഷിക്കുകയും ചെയ്യുന്നതായിരുന്നു രാമന്റെ ജീവിതദൗത്യം. ദീര്‍ഘകാലത്തെ അധ്വാനത്തിലൂടെ 45ലേറെ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ അദ്ദേഹം സംരക്ഷിച്ചു. 

നെല്ലിനങ്ങളുടെ വൈവിധ്യം നിലനിര്‍ത്തുക മാത്രമല്ല, അവയുടെ വിത്തുകള്‍ മറ്റ് കര്‍ഷകര്‍ക്ക് കൈമാറി കൃഷി വ്യാപിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഓരോ നെല്‍വിത്തിനത്തിനും അതിന്റേതായ സവിശേഷതകളും കൃഷിരീതികളുമുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി. പരമ്പരാഗത കൃഷിരീതികള്‍ക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയ രാമന്‍, പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ള കൃഷിയുടെ പ്രാധാന്യം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു.

നെല്‍വിത്തുകളുടെ സംരക്ഷണം ഭാവിതലമുറയ്ക്കുള്ള കരുതല്‍ കൂടിയാണെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. കൃഷിയിടങ്ങളില്‍ നിന്ന് മാഞ്ഞുപോകുന്ന വിത്തുകളോടൊപ്പം ഒരു ജനതയുടെ ഭക്ഷണസംസ്‌കാരവും ചരിത്രവും അറിവുകളും നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് ഈ ദൗത്യത്തിന് പിന്നില്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ അതിരുകള്‍ കടന്നും ശ്രദ്ധിക്കപ്പെട്ടു. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള സംഭാവനകള്‍ പരിഗണിച്ച്‌ ദേശീയ തലത്തിലും നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2023ല്‍ കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്കുള്ള രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാടന്‍ വിത്തുകളുടെ സംരക്ഷണത്തിനുള്ള ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങളുടെ തിളക്കത്തേക്കാള്‍ വലുതാണ് രാമന്‍ കാത്തുസൂക്ഷിച്ച വിത്തുകളുടെ മൂല്യം. ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറം മണ്ണിനോടും കൃഷിയോടുമുള്ള ആത്മബന്ധമാണ് അദ്ദേഹത്തെ നയിച്ചത്. നെല്‍വിത്തുകളുടെ വൈവിധ്യം നിലനിര്‍ത്തുന്നതിലൂടെ പ്രകൃതിയുടെ സമ്പത്തും വയനാടിന്റെ കാര്‍ഷിക പൈതൃകവും സംരക്ഷിക്കാമെന്ന് അദ്ദേഹം സ്വന്തം ജീവിതംകൊണ്ട് കാണിച്ചുതന്നു. വയനാടിന്റെ പാടങ്ങളില്‍ തലമുറകള്‍ കൈമാറിയ അറിവിന്റെ തുടര്‍ച്ചയാണ് ചെറുവയല്‍ രാമന്റെ ജീവിതം. മണ്ണില്‍ വിതച്ച വിത്തുകള്‍ക്കൊപ്പം പാരമ്പര്യത്തിന്റെ ഓര്‍മകളും ഭാവിയിലേക്കുള്ള പ്രതീക്ഷകളും കാത്തുസൂക്ഷിച്ച കര്‍ഷകന്‍

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.