ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ദസറ തുടങ്ങി; മൈസൂരിൽ ഇനി ഉത്സവ നാളുകൾ


 മൈസൂർ : ചാമുണ്ഡേശ്വരി ക്ഷേത്രങ്ങണത്തിലെ വെള്ളി മണ്ഡപത്തിൽ അണിയിച്ചൊരുക്കിയ ദേവി വിഗ്രഹത്തിൽ കൊപ്പാൽ ഗവി മഠധിപതി അഭിനവ ഗവി സിദ്ദേശ്വര സ്വാമി പൂജയർപ്പിച്ചതോടെ മൈസൂർ ദസറക്ക് തിരി തെളിഞ്ഞു. 200 മഠധിപതികൾ സാക്ഷ്യം വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി ഡി. കെ ശിവകുമാറും മന്ത്രിമാരും പങ്കെടുത്തു. ഇക്കുറി 11 ദിവസമാണ് നാട ഹബ്ബയായ (നാടിന്റെ ഉത്സവം ) ദസറ. കലാ സാംസ്‌കാരിക ചടങ്ങുകൾക്കൊപ്പം യുവ ദസറ, കാർഷിക ദസറ, വനിതാ ദസറ, ഭക്ഷ്യ മേള, പുഷ്പ മേള, ഗുസ്തി മത്സരം തീരദേശത്തിന്റെ പോത്തോട്ട മത്സരമായ കമ്പള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 

സമാപന ദിവസമായ 21 ന് വിജയ ദശമി ദിനത്തിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം സ്വർണ സിംഹസനത്തിൽ എഴുന്നള്ളിക്കുന്ന ജമ്പോ സവാരിയോടെ ആഘോഷത്തിന് കൊടിയിറങ്ങും. അമ്പാവിലാസ് കൊട്ടാരം, പ്രധാന വീഥികൾ, ഇടറോഡുകൾ എന്നിവയെല്ലാം ദീപ പ്രഭയിൽ കുളിച്ചു നിൽക്കുകയാണ്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.