ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മൂന്നുപേര്‍ കൊല്ലപ്പെട്ട അപകടം; കാര്‍ ഓടിച്ച സുഹൈല്‍ സജീവിന് നാട്ടുകാരുടെ മര്‍ദനം


 കൊച്ചി : നെടുമ്പാശ്ശേരിയില്‍ മിനികൂപ്പർ കാറിടിച്ച്‌ മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈല്‍ സജീവിന് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. ആശുപത്രിയില്‍ പരിശോധനകള്‍ക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണമുണ്ടായത്. പ്രതിയെ കണ്ടയുടൻ നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും 'നിന്റെ വാപ്പ എവിടേടാ' എന്ന് ചോദിച്ച്‌ ആക്രമിക്കുകയായിരുന്നു.

ആദ്യം അടിക്കാൻ ശ്രമിച്ചയാളെ പോലീസ് തടഞ്ഞെങ്കിലും, പിന്നീട് ആശുപത്രിയുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വശത്തുനിന്നുണ്ടായ ആക്രമണം സുഹൈലിന്റെ മുഖത്ത് കൊള്ളുകയായിരുന്നു. മുഖം പൊത്തിപ്പിടിച്ചാണ് പിന്നീട് സുഹൈല്‍ നടന്നത്. തുടർന്ന് പോലീസ് ഇയാളെ വീണ്ടും ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടുപോയി. ആക്രമണത്തില്‍ പ്രതിക്ക് കാര്യമായ പരിക്കുകള്‍ ഒന്നുമില്ലെന്നാണ് വിവരം.

അതേസമയം, പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പ്രതിയെ അടിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. 'കസ്റ്റഡിയിലിരിക്കുന്ന ആളെ അടിക്കാറായോടാ' എന്ന് ചോദിച്ചുകൊണ്ട് പോലീസുകാർ ഇയാളെ പിടികൂടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നെടുമ്പാശ്ശേരിയിലേക്ക് സുഹൃത്തുക്കളെ കൂട്ടാനായി യാത്ര ചെയ്യുകയായിരുന്നു സുഹൈല്‍ സജീവ് എന്നാണ് വിവരം. എന്നാല്‍ യാത്രയ്ക്കിടയില്‍ വഴിയിലെ മൂന്ന് ബാറുകളില്‍ കയറി പ്രതി മദ്യപിച്ചിരുന്നതായും, ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ 'ഇഹാ ഡിസൈൻസി'ന്റെ ഉടമകളായ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈല്‍ സജീവ്.

അപകട സമയത്ത് കാറില്‍ നിന്ന് വലിച്ചിറക്കി നാട്ടുകാർ ഇയാളെ നേരിട്ടപ്പോള്‍ 'കേസ് വാപ്പ നോക്കിക്കോളും" എന്നായിരുന്നു പ്രതികരണം. പൊലീസിനോടും പരുഷമായി ഇടപെട്ടു. തുടർന്ന് വിലങ്ങിട്ടാണ് കൊണ്ടുപോയത്. 

സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് പ്രതിക്ക് എതിരെ ഉയരുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡില്‍ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ഇയാള്‍ ഓടിച്ച മിനികൂപ്പർ കാർ അതിവേഗതയില്‍ ചെന്ന് മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ തല്‍ക്ഷണം മരിച്ചു. സുഹൈല്‍ സജീവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.